കോഴിക്കോട്: ഛത്തീസ്ഗഡില്‍ കള്ള കേസ് എടുത്ത് അന്യായമായി തടങ്കലില്‍ വച്ച കന്യാ സ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളയില്‍, ചേവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിനു സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പ്രതിഷേധ കൂട്ടായ്മ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത് ഉദ്ഘാടനം ചെയ്തു.കെപിസിസി മെമ്പര്‍ കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍. ഷെറില്‍ ബാബു, എന്‍.വി. ബാബുരാജ്, അഡ്വ. ഒ. ശരണ്യ, ഡിസിസി മെമ്പര്‍ സി.പി. സലീം, ചേവായൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.വി ബിനീഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
കണ്ണപ്പന്‍കുണ്ട്: കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കണ്ണപ്പന്‍കുണ്ട് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.പി. രാജന്, ഷിജു ഐസക്ക്, ജോഷി ചന്ദ്രന് കുന്നേല്‍, മൊയ്തീന്, അസീസ്, സജോ വര്‍ഗീസ്, ജോര്‍ജ് തോമസ്, റോയി അരിപ്ലാക്കല്‍, ജോസ് ആലിയാട്ടുകുടിയില് എന്നിവര്‍ നേതൃത്വം നല്കി.
പൂഴിത്തോട്: പൂഴിത്തോട് അമലോത്ഭവ മാതാ ഇടവകയിൽ എകെസിസി, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വികാരി ഫാ. മാത്യു ചെറുവേലിൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ക്ലാരീസ്, കെ.കെ. ജോൺ, ലിറ്റോ തോമസ് എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.കെ.മധു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജൻ മരുതേരി, മുനീർ എരവത്ത്, പി.കെ രാഗേഷ്, ഇ. രാമചന്ദ്രൻ, ബാബു തത്തക്കാടൻ, പി.എം. പ്രകാശൻ, പി.എസ്. സുനിൽകുമാർ, വി.വി. ദിനേശൻ, വി.പി. സുരേഷ്, ഇ.ടി ഹമീദ്, വമ്പൻ വിജയൻ, വാസു വേങ്ങേരി ,മായൻകുട്ടി, പുതുക്കോട്ട് രവീന്ദ്രൻ, രാജീവൻ പാറാട്ടുപറ, പൊയിൽ സുര, മിനി വട്ടക്കണ്ടി, എം. സൈറാബാനു, ഷൈലജ ചെറുവോട്ട് തുടങ്ങിയവർ സംബന്ധിച്ചു.
മുക്കം: ആർജെഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി മുക്കം ടൗണിൽ പ്രകടനവും പൊതുയോഗംവും സംഘടിപ്പിച്ചു. ആർജെഡി സീനിയർ നേതാവ് ഏബ്രഹാം മാനുവൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷനായി. പി.എം. തോമസ്, ജിമ്മി ജോസ്, ജോൺസൺ കുളത്തുങ്കൽ, വിൽസൺ പുല്ലുവേലി, ഗോൾഡൻ ബഷീർ, അബ്ദുൽ സത്താർ, ഷെറീന സുബൈർ, മനോജ് മൂത്തേടത്ത്, രാജേഷ് പൊട്ടിയിൽ, ജോസ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ബി.പി. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ചന്ദ്രൻ കപ്പിയേടത്ത്, എം. മധു, എം.ടി. അഷ്റഫ്, ജുനൈദ് പാണ്ഡികശാല, കെ. മാധവൻ, റീന പ്രകാശ്, ആലിചേന്ദമംഗല്ലൂർ, എം.കെ. മമ്മദ്, ഹരിദാസൻ പരപ്പിൽ, നഫീസ പാലാട്ട് തുടങ്ങിയവർ സംസാരിച്ചു.