വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ര​ണ്ടു ദി​വ​സം: കെ​എ​സ്ഇ​ബി
Monday, July 28, 2025 1:42 AM IST
പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ പ​രി​ധി​യി​ലെ വെ​ണ്ണ​ക്ക​ര, വ​ള്ളി​ക്കോ​ട്,വാ​ർ​ക്കാ​ട്, പ​ന്നി​യ​മ്പാ​ടം, ധോ​ണി ഭാ​ഗ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ര​ണ്ടു​ദി​വ​സ​വും കൂ​ടി എ​ടു​ക്കും. വെ​ള്ളി​യാ​ഴ്ച​യി​ലെ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും സെ​ക്്ഷ​ൻ പ​രി​ധി​യി​ൽ 35 വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​ർ​ന്നും നൂ​റോ​ളം വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തു.

ലൈ​നി​ലേ​ക്കു​വീ​ണ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യും വൈ​ദ്യു​തി ലൈ​നി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കം​ചെ​യ്തും സെ​ക്്ഷ​നി​ലെ ഭൂ​രി​ഭാ​ഗ പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന വെ​ണ്ണ​ക്ക​ര, വ​ള്ളി​ക്കോ​ട്, വാ​ർ​ക്കാ​ട്, പ​ന്നി​യ​മ്പാ​ടം, ധോ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി​ബ​ന്ധം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു,