നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ്
Saturday, July 26, 2025 12:23 AM IST
ഒ​ല​വ​ക്കോ​ട്: ന​ന്മ അ​ക​ത്തേ​ത്ത​റ​യും ഒ​ല​വ​ക്കോ​ട് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും അ​ക​ത്തേ​ത്ത​റ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ റെ​യി​ൽ​വേ കോ​ള​നി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പള്ളിയി​ൽ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​ന്മ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കെ. ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ തോ​മ​സ്, ഡോ. ​അ​നീ​ഷ്, ആന്‍റ​ണി ത​ര​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗവി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി. നൂ​റി​ല​ധി​കം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു. തു​ട​ർചി​കി​ത്സ​യും നി​ർ​ദേ​ശി​ച്ചു.