ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗം നിഷ്ക്രിയമെന്നു പ​രാ​തി
Friday, July 25, 2025 1:08 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​പ​രി​ധി​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം ത​ട​യാ​നും ന​ട​പ​ടി​ക​ളി​ല്ല. പാ​ത​യോ​ര​ങ്ങ​ളി​ലെ ചാ​ലു​ക​ളി​ലേ​ക്കു മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തു ത​ട​യു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​ക​ളു​ണ്ടാ​വു​ന്നി​ല്ല​ന്നാ​ണ് പ​രാ​തി.  ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം മേ​ഖ​ല​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ഏ​റ്റ​വും പ​രാ​തി​യു​ള്ള​ത്.

നേ​ര​ത്തെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത നി​ല​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ സ്ഥി​തി ഇ​പ്പോ​ഴും വ്യ​ത്യ​സ്ഥ​മ​ല്ല. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രിബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​വി​ധ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​ണ്.

ഒ​റ്റ​പ്പാ​ല​ത്തെ മ​ത്സ്യവ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​ലി​ന​ജ​ലം പാ​ത​യോ​ര​ത്തെ ചാ​ലു​ക​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യും പ​രാ​തി​ക​ൾ ഉ​ണ്ട്.  ന​ഗ​ര​ത്തി​ലെ മ​റ്റു മ​ത്സ്യ, മാം​സ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​താ​ണ് സ്ഥി​തി. ​

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പാ​ത​യോ​ര​ത്തെ ചാ​ലു​ക​ളി​ലേ​ക്കു മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ളു​ടെ ഉ​പ​ഭോ​ഗം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.