ചി​റ്റൂ​ർ മെ​ഗാ​ഫെ​സ്റ്റ് ഓ​ഗ​സ്റ്റ് 29 മു​ത​ൽ സെ​പ്റ്റംബ​ർ ര​ണ്ടുവ​രെ
Saturday, July 26, 2025 12:23 AM IST
ചി​റ്റൂ​ർ: ശ്രാ​വ​ണം- 2025 ചി​റ്റൂ​ർ മെ​ഗാ​ഫെ​സ്റ്റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് പ്ര​കാ​ശ് ഉ​ള്ള്യേ​രി നി​ർ​വ​ഹി​ച്ചു. ഓ​ണം മെ​ഗാഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യ ക​ലാ​സ​ന്ധ്യ​യും വി​പ​ണ​ന​മേ​ള​യും ഓ​ഗ​സ്റ്റ് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ ത​ത്ത​മം​ഗ​ലം മേ​ട്ടു​പാ​ള​യ​ത്തു ന​ട​ത്തും. രാ​ജീ​വ്ഗാ​ന്ധി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ച​ാരി​റ്റ​ബി​ൾ ട്ര​സ്റ്റ് ചി​റ്റൂ​രി​ന്‍റെ നേ​തൃത്വ​ത്തി​ലാ​ണ് ശ്രാ​വ​ണം 2025 ഒ​രു​ക്കു​ന്ന​ത്. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം. ​ര​തീ​ഷ് ബാ​ബു, പ്ര​കാ​ശ് ഉ​ള്ള്യേ​രി, വൈ​സ് ചെ​യ​ർ​മാ​ൻ സ​നു എം. ​സ​നോ​ജ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ബി. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്തു.