ലോ​ട്ട​റിമോ​ഷ്ടാ​വ് പിടിയിൽ
Thursday, July 24, 2025 1:47 AM IST
വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വി​നാ​യ​ക ലോ​ട്ട​റി ഏ​ജ​ൻ​സീ​സി​ൽനി​ന്ന് 5000 രൂ​പ​യും അ​റു​പ​തി​നാ​യി​രം രൂ​പ​യു​ടെ ലോ​ട്ട​റി​ടി​ക്ക​റ്റും ക​വ​ർ​ന്ന കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു.

മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര പു​ഞ്ച​ക്കോ​ട് സ്വ​ദേ​ശി സു​രേ​ഷ് (30) നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​ദേ​ശ​ത്തെ സി​സി ടി​വി കാ​മ​റ​യി​ൽ യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു.

ഇ​തി​നി​ടെ പാ​ല​ക്കാ​ടു ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ പി​ടി​കൂ​ടു​ക​യു​ണ്ടാ​യി.
തു​ട​ർ​ന്നുന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ട​ക്ക​ഞ്ചേ​രി മോ​ഷ​ണ​ങ്ങ​ളും തെ​ളി​ഞ്ഞ​ത്. ക​ഴി​ഞ്ഞമാ​സം 19നാ​ണ് ലോ​ട്ട​റി ക​വ​ർ​ച്ച ന​ട​ന്ന​ത്. ലോ​ട്ട​റി​ക്ക​ട​യു​ടെ മു​ന്നി​ലെ പ​ച്ച​ക്ക​റിക്ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. യു​വാ​വി​നെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ച്ച​ക്ക​റി​ക്ക​ട​യി​ലും ലോ​ട്ട​റി​ക്ക​ട​യി​ലും എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി.