കല്ലടിക്കോട്: സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക സ്വയം പര്യാപ്തമേഖലകളിൽ കല്ലടിക്കോട് റോട്ടറി ക്ലബിന്റേത് മഹത്തായ മാതൃകയെന്ന് സിനിമാനടൻ ജെയ്സ് ജോസ് പറഞ്ഞു.
സമൂഹത്തിൽ വേർതിരിവുകളില്ലാതെ സഹായം എത്തിക്കുന്നതിൽ ക്ലബ് എന്നും മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. കല്ലടിക്കോട് റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയയിരുന്നു അദേഹം.
ക്ലബ് പ്രസിഡന്റ് ആദർശ് അബ്രഹാം അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഡിസ്ട്രിക്റ്റ് ഡയറക്ടർ മനോജ് മുടപ്പാല, അസിസ്റ്റന്റ് ഗവർണർ ആർ. സുധീർ, ഗവർണേഴ്സ് ഗ്രൂപ്പ് റപ്രസന്റേറ്റീവ് അഭിലാഷ് ജി. ആസാദ്, എം.ദേവദാസ്, ജെറിൻ ടോം, ഡോ. മാത്യു കല്ലടിക്കോട്, പി. അനിൽ, സി.കെ. ജയശ്രി, പി. രവി, അനൂപ് വർക്കി, ആദർശ് കുര്യൻ, ഷിജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ജെറിൻ ടോം-പ്രസിഡന്റ്), സി.കെ.ജയശ്രീ-വൈസ് പ്രസിഡന്റ്, ഡോ. മാത്യു കല്ലടിക്കോട്- സെക്രട്ടറി, ഷിജു ജോർജ്- ജോയിന്റ് സെക്രട്ടറി), എ. രാജേഷ് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.