പ​ള്ളി​യി​ലേ​ക്കു​ള്ള വ​ഴി അ​ട​ച്ചു; പ്ര​തി​ഷേ​ധ​ിച്ച് കു​ർ​ബാ​ന അർപ്പിച്ചു
Tuesday, July 22, 2025 2:06 AM IST
വാ​ള​യാ​ർ: ഉ​ട​മ​സ്ഥാ​വ​കാ​ശത​ർ​ക്ക​ത്തെതു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്കു​ള്ള വ​ഴി സ്വ​കാ​ര്യവ്യ​ക്തി ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് യാ​ത്രാ​യോ​ഗ്യ​മ​ല്ലാ​താ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ക​നാ​ൽ പി​രി​വ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ വി​ശ്വാ​സി​ക​ൾ റോ​ഡ​രി​കി​ൽ കു​ർ​ബാ​ന അർപ്പിച്ചു പ്ര​തി​ഷേ​ധി​ച്ചു.

രാ​വി​ലെ ന​ട​ന്ന കു​ർ​ബാ​ന​യി​ൽ 400 പേ​ർ പ​ങ്കെ​ടു​ത്തു. 40 വ​ർ​ഷ​മാ​യി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലേ​ക്കു പോ​വു​ന്ന വ​ഴി​യാ​ണി​ത്.

അ​തേ​സ​മ​യം പ​ള്ളി​യി​ലേ​ക്കു​ള്ള വ​ഴി ത​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്നും രേ​ഖ​ക​ൾ ക​യ്യി​ലു​ണ്ടെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി പ​റ​യു​ന്നു.

​കു​ർ​ബാ​ന​ക്ക് പ​ള്ളി വി​കാ​രി ഫാ. ​വി​ജ​യ്, ക​ഞ്ചി​ക്കോ​ട് പ​ള്ളി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​മ​ൽരാ​ജ്, സെ​ക്ര​ട്ട​റി ദ്ര​വ്യ​യോ​ശു, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ പോ​ൾ, ആ​ന്‍റ​ണി പോ​ൾ രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ന്യൂ​ന​പ​ക്ഷ വ​കു​പ്പു​മ​ന്ത്രി​ക്കും ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.