അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ഡ്രോ​ണു​ക​ള​ട​ക്കം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി
Tuesday, July 22, 2025 2:06 AM IST
കോ​യ​മ്പ​ത്തൂ​ർ: അ​ബു​ദാ​ബി​യി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ 5 യാ​ത്ര​ക്കാ​രി​ൽനി​ന്ന് ഡ്രോ​ണു​ക​ൾ, ഐ​ഫോ​ണു​ക​ൾ, മൈ​ക്രോ​ഫോ​ണു​ക​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ൾ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് 5 യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഹൈ​ടെ​ക് ഡ്രോ​ണു​ക​ൾ, ഐ​ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല​കൂ​ടി​യ സെ​ൽ ഫോ​ണു​ക​ൾ, ഇ-​സി​ഗ​ര​റ്റു​ക​ൾ, ബാ​റ്റ​റി​ക​ൾ, സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ, മൈ​ക്രോ​ഫോ​ണു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി.

ചെ​ന്നൈ സ്വ​ദേ​ശി ത​മീം അ​ൻ​സാ​രി, മു​ഹ​മ്മ​ദ് അ​ബു​ബ​ക്ക​ർ സാ​ദി​ഖ്, ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ബെ​നീ​ഷ് ജെ​സു​ദാ​സ​ൻ, ക​ട​ലൂ​രി​ൽ നി​ന്നു​ള്ള മു​ത്തു​രാ​ജ, ത​ഞ്ചാ​വൂ​രി​ൽ നി​ന്നു​ള്ള ക​മ​ൽ​പാ​ഷ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

പി​ടി​ച്ചെ​ടു​ത്ത ഡ്രോ​ണു​ക​ളു​ടെ മൂ​ല്യം 15 ല​ക്ഷം രൂ​പ​യാ​ണ്. സി​ഗ​ര​റ്റു​ക​ളു​ടെ​യും ഇ-​സി​ഗ​ര​റ്റു​ക​ളു​ടെ​യും മൂ​ല്യം 16 ല​ക്ഷം, ഐ​ഫോ​ണു​ക​ളും മൈ​ക്രോ​ഫോ​ണു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വ​സ്തു​ക്ക​ളു​ടെ മൂ​ല്യം 60 ല​ക്ഷം എ​ന്നി​ങ്ങ​നെ ആ​കെ മൂ​ല്യം 90 ല​ക്ഷം രൂ​പ​യാ​ണ്.