ക​രി​മ​ണ്ണ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, July 21, 2025 1:52 AM IST
കൊ​ഴി​ഞ്ഞ​ാമ്പാ​റ: എ​രു​ത്തേ​ന്പ​തി ക​രി​മ​ണ്ണ് വി​ശു​ദ്ധ മ​ഹ​ത​ല മ​റി​യം ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

രാ​വി​ലെ പ​ത്തി​നു സേ​ലം മു​ൻ ബി​ഷ​പ് സിം​ഗ​രാ​യ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.

ആ​രാ​ധ​ന, സൗ​ഖ്യ​പ്രാ​ർ​ഥ​ന എ​ന്നി​വ​യും ന​ട​ന്നു. നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ 15000 പേ​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30 ന് ​ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ൽ​ബ​ർ​ട്ട് ആ​ന​ന്ദ​രാ​ജ് സ​ഹ​ക​ർ​മി​ക​നാ​യി. ഫാ. ​സ​ഹാ​യ വെ​ന്ത​ൻ, ഫാ. ​ചി​ന്ന​പ്പ​രാ​ജ്, ഫാ. ​പ്ര​വീ​ൺ, ഫാ. ​ആ​രോ​ഗ്യ രാ​ജ്, ഫാ. ​ആ​ന്‍റ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.