എം.​കെ. സ്റ്റാ​ലി​ൻ ​കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ ജി​ല്ല​ക​ൾ സ​ന്ദ​ർ​ശി​ക്കും
Monday, July 21, 2025 1:52 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ ജി​ല്ല​ക​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ 22 ന് ​കോ​യ​ന്പ​ത്തൂ​രി​ലെ​ത്തും.
കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡി​എം​കെ എ​ക്സി​ക്യൂ​ട്ടീ​വു​ക​ളും വോ​ള​ന്‍റി​യ​ർ​മാ​രും മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ക്കും. അ​വി​ടെ​നി​ന്ന് കാ​റി​ൽ പു​റ​പ്പെ​ട്ട് തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ പ​ല്ല​ടം, ഉ​ടു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

തി​രു​പ്പൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​മ്മി​ച്ച കോ​വി​ൽ​വ​ഴി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വേ​ലം​പാ​ള​യ​ത്ത് പു​തി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യും ബ​സ്സ്റ്റാ​ൻ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്യും. 23 ന് ​പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പോ​കും. ഉ​ടു​മ​ല​യി​ലെ നേ​താ​ജി മൈ​താ​ന​ത്ത് സ​ർ​ക്കാ​ർ ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കു​വേ​ണ്ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക്ഷേ​മ​സ​ഹാ​യം വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.

പൊ​ള്ളാ​ച്ചി- ഉ​ടു​മ​ല റോ​ഡ് ജ​ല​വി​ഭ​വ വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സ് പ​രി​സ​ര​ത്ത് നേ​താ​ക്ക​ളാ​യ പെ​രു​ന്ത​ലൈ​വ​ർ കാ​മ​രാ​ജ്, സു​ബ്ര​ഹ്മ​ണ്യം, മ​ഹാ​ലിം​ഗം എ​ന്നി​വ​രു​ടെ പ്ര​തി​മ​ക​ൾ മു​ഖ്യ​മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി കോ​യ​മ്പ​ത്തൂ​ർ മാ​സ്റ്റ​ർ പ്ലാ​ൻ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

തി​രു​പ്പൂ​ർ, ഉ​ദു​മ​ലൈ​പേ​ട്ട്, മ​ട​ത്തു​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി റോ​ഡ് ഷോ​ക​ൾ ന​ട​ത്തും.