ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വി​എ​സി​നോ​ടു​ണ്ടാ​യി​രു​ന്ന​ത് ആ​ത്മ​ബ​ന്ധം: ചാ​ണ്ടി ഉ​മ്മ​ൻ എംഎൽഎ
Thursday, July 24, 2025 1:47 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ത​ന്‍റെ പി​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​ക്കു വി​എ​സി​നോ​ടു​ണ്ടാ​യി​രു​ന്ന​ത് ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. ത​നി​ക്ക് അ​തു​നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ൊ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൽ ക​ലാം മ​രി​ച്ച​ദി​വ​സം ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ പോ​യ​പ്പോ​ൾ ത​ന്നെ​യും പി​താ​വ് ഒ​പ്പംകൂ​ട്ടി​യി​രു​ന്നു. അ​വി​ടെ​വ​ച്ച് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ വി​എ​സി​നെ കാ​ണാ​താ​യ​പ്പോ​ൾ ത​ന്നെ കാ​ണാ​താ​യ​തു​പോ​ലെ​യു​ള്ള വെ​പ്രാ​ള​മാ​യി​രു​ന്നു പി​താ​വി​നെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ൊ ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണസ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി. ​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ, വി. ​പ്രീ​ത, അ​സീ​സ് ഭീ​മ​നാ​ട് പ്ര​സം​ഗി​ച്ചു.