മംഗലംഡാമിലെ വ​ന​പാ​ല​ക​ർ​ക്കു കു​ട​ക​ൾ ന​ൽ​കി റോട്ടറി ക്ലബ് ഓഫ് ഗ്രീ​ൻ​സി​റ്റി പാലക്കാട്
Tuesday, July 29, 2025 1:38 AM IST
മം​ഗ​ലം​ഡാം: വ​ട​ക്ക​ഞ്ചേ​രി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഗ്രീ​ൻ​സി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ലം​ഡാം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും കു​ട​ക​ൾ ന​ൽ​കി.

റേ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​ക്രം കെ. ​ദാ​സ്, സെ​ക്ര​ട്ട​റി എ​ൻ. മോ​ഹ​ൻ​ദാ​സ്, ജി​ജി​ആ​ർ സി. ​സ​ഹ​ദേ​വ​ൻ, ടി. ​ര​ഘു​നാ​ഥ​ൻ, വി. ​വി​ജ​യ​കു​മാ​ർ, റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം, സെ​ക്്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​സ​ന്തോ​ഷ് കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ യു. ​ര​മേ​ശ്, എ​ൻ. ദി​വ്യ, എ​ൻ. സ​ജി​ത, കെ.​പി. അ​ജീ​ഷ് പ​ങ്കെ​ടു​ത്തു.