വ​നം​വ​കു​പ്പി​ന്‍റെ തേ​ക്ക് റീ​പ്ലാ​ന്‍റിം​ഗ് ടാർറോഡിനുചേർന്ന് ; ക​രി​ങ്ക​യ​ത്ത് പ്രതിഷേധം
Tuesday, July 29, 2025 1:38 AM IST
മം​ഗ​ലം​ഡാം: ടാ​ർ റോ​ഡി​നോ​ടു​ചേ​ർ​ന്ന് തേ​ക്കി​ൻ​തൈ ന​ട്ട് വ​നം​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റു യാ​ത്രി​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി.

ക​രി​ങ്ക​യം ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ഓ​ടം​തോ​ട് റോ​ഡി​ലാ​ണ് റീ​പ്ലാ​ന്‍റിംഗി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​നോ​ടുചേ​ർ​ന്ന് തേ​ക്കി​ൻ​തൈ​ക​ൾ ന​ടു​ന്ന​ത്.

മ​രം വ​ള​രു​ന്ന​തോ​ടെ തേ​ക്കി​ന്‍റെ ക​മ്പു​ക​ൾ റോ​ഡി​ലേ​ക്കുവ​ള​ർ​ന്ന് വാ​ഹ​ന​യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ട​സം വ​രു​ന്ന ക​മ്പു​ക​ൾപോ​ലും പി​ന്നീ​ട് മു​റി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​നു​മ​തിന​ൽ​കാ​ത്ത സ്ഥി​തി​യു​ണ്ടാ​കും.

ഇ​തി​നാ​ൽ തൈ ​ന​ടു​മ്പോ​ൾ ത​ന്നെ റോ​ഡി​ൽ നി​ന്നും നി​ശ്ചി​ത ദൂ​രം പിറ​കോ​ട്ട് മാ​റ്റി തേ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.