എം​എ​ൽ​എ വ​നംമ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കി; നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Wednesday, July 30, 2025 1:48 AM IST
വ​ട​ക്കാ​ഞ്ചേ​രി:​ മ​ച്ചാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ അ​ക​മ​ല കു​ഴി​യോ​ട് പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ കാ​ല്പാ​ടു​ക​ൾ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നംമ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യി സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​റി​യി​ച്ചു.

ഏ​റെക്കാല​മാ​യി കാ​ട്ടാ​നശ​ല്യം നേ​രി​ടു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യംകൂ​ടി സം​ശ​യി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഈ ​പ്ര​ശ്നം എം​എ​ൽ​എ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ഡി​എ​ഫ്ഒ ഉ​ൾ​പ്പടെ​യു​ള്ള വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രോ​ടുസം​സാ​രി​ച്ച് സ​ത്വ​രന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേശം ന​ൽ​കി. ക​ടു​വ​യു​ടെ സാ​ന്നിധ്യം സം​ശ​യി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ച്ച​തി​രി​ഞ്ഞ് വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.