ല​ഹ​രി​വി​പ​ത്തി​നെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്നി​ട്ടി​റ​ങ്ങ​ണം: മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍
Tuesday, July 29, 2025 7:07 AM IST
കൊ​ല്ലം: പു​തു​ത​ല​മു​റ​യെ സ​ർ​വ നാ​ശ​ത്തി​ലേ​ക്ക്‌ ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രേ വി​ദ്യാ​ർ​ഥി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന്‌ കൊ​ല്ലം മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍.

കൊ​ല്ലം രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​മു​ക്ത കാ​മ്പ​സ്‌ മാ​സാ​ച​ര​ണ സ​മാ​പ​ന സ​മ്മേ​ള​നം കൊ​ല്ലം സെ​ന്‍റ്ജോ​സ​ഫ്‌ ഗേ​ള്‍​സ്‌ എ​ച്ച്‌എ​സ്‌എ​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മേ​യ​ര്‍. വീ​ടു​ക​ള്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ അ​തി​രു​ക​ളി​ല്‍ പ​തി​യി​രി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​യു​ടെ കെ​ണി​ക​ളി​ല്‍ വി​ഴാ​തെ​യി​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​താ​ന്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്‌ മേ​യ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​യ​ര്‍​ത്തു​ന്ന പു​ത്ത​ന്‍ ഭീ​ഷ​ണി​ക​ളെ ചെ​റു​ത്തു തോ​ല്‍​പ്പി​ക്കാ​ന്‍ പൊ​തു സ​മൂ​ഹം ഒ​ന്നാ​കെ ആ​ത്മാ​ര്‍​ഥ​ത​യോ​ടെ അ​ണി​ചേ​ര​ണ​മെ​ന്ന്‌ മേ​യ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. തു​ട​ര്‍​ന്ന്‌ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ബോ​ധ​വ​ത്ക​ര​ണ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​മി​ല്‍​ട്ട​ണ്‍ ജോ​ര്‍​ജ്‌ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​ജെ.​ഡി​ക്രൂ​സ്, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ഞ്ജ​ലി​നാ മൈ​ക്കി​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്‌ കു​മാ​ര്‍, സ്റ്റാ​ഫ്‌ സ്രെ​ക​ട്ട​റി ഷി​ബി ലൂ​ക്കോ​സ്‌ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.