അരുവിത്തുറ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും അരുവിത്തുറ സോണല്‍ കര്ഷകദളങ്ങളുടെയും കര്‍ഷക മാര്‍ക്കറ്റ്, ഇന്‍ഫാം, പിതൃവേദി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മൂന്നാമത് അരുവിത്തുറ അഗ്രി ഫെസ്റ്റ് ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്നുവരെ അരുവിത്തുറ പള്ളി മൈതാനിയില്‍ നടക്കും. മേല്‍ത്തരം തെങ്ങ്, കമുക്, തേക്ക്, ഫലവൃക്ഷത്തെകള്‍, പച്ചക്കറിത്തൈകള്‍, പച്ചക്കറി വിത്തുകള്‍, ചെടികള്‍, ചെടിച്ചട്ടികള്‍, കാര്‍ഷികോപകരണങ്ങള്‍, ജൈവവളങ്ങള്‍ എന്നിവ പരിചയപ്പെടാനും വാങ്ങുന്നതിനും സൗകര്യമുണ്ട്.
ഒന്നിനു രാവിലെ പത്തിന് അരുവിത്തുറ കര്‍ഷകദളം സോണല്‍ കണ്‍വീനര്‍ ജോര്‍ജ് വടക്കേല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഉദ്ഘാടനം നിർവഹിക്കും.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഇന്‍ഫാം പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് തറപ്പേല്‍, പിഎസ്ഡബ്ല്യുഎസ് സോണല്‍ രക്ഷാധികാരി ഫാ. ജോസഫ് ചെങ്ങഴശേരില്‍, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി മാത്യു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ ജയിംസ്, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പുതിയാപറമ്പില്‍, പഞ്ചായത്തംഗം ജോഷി ജോര്‍ജ് പ്ലാത്തോട്ടം, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിജാ മാത്യു, കൃഷി ഓഫീസര്‍ എസ്. സുബാഷി, അരുവിത്തുറ റീജണല്‍ കോ-ഓര്‍ഡിനേറ്ററും പാലാ സാന്തോം ഐഎഫ്ഒ ചെയര്‍മാനുമായ സിബി കണിയാംപടി എന്നിവര്‍ പ്രസംഗിക്കും.
കര്ഷകദളത്തിന്റെയും കര്‍ഷക മാര്‍ക്കറ്റിന്റെയും ഭാരവാഹികളായ ജോജോ പ്ലാത്തോട്ടം, ജെയ്സണ്‍ അരീപ്ലാക്കല്‍, ഉണ്ണി വരയാത്തുകരോട്ട്, ജോര്‍ജ് ജോസഫ് പ്ലാത്തോട്ടം, ജയിംസ് തുണ്ടിയില്‍, കെ.സി. തോമസ് കണ്ണകുളം, അരുവിത്തുറ സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശാന്തമ്മ മേച്ചേരിയില്‍ എന്നിവര്‍ നേതൃതം നല്‍കും.