ആനക്കല്ല്: കത്തോലിക്ക കോൺഗ്രസ് ആനക്കല്ല് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്നേഹാദരവ് വികാരി ഫാ. ജോസഫ് പൊങ്ങന്താനം ഉദ്ഘാടനം ചെയ്തു. സഭയുടെയും സമുദായത്തിന്റെയും താത്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിച്ചുകൊണ്ട് നാം സമുദായബോധമുള്ളവരായി മാറണമെന്നും സീറോമലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് സഭയുടെ പൗരാണിക പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് മുഖ്യപ്രഭാഷണം നടത്തി.
ആനക്കല്ല് ഇടവകയിൽ വിശ്വാസ പരിശീലനരംഗത്ത് 47 വർഷം പൂർത്തിയാക്കിയ ജോസ് തോമസ് പാറക്കുളങ്ങര, ബാബു മൈക്കിൾ ഏറത്തേടത്ത്, പത്രവിതരണ രംഗത്ത് 47 വർഷം പൂർത്തിയാക്കിയ ആന്റണി നടുവിലെത്തറയിൽ, കാഞ്ഞിരപ്പള്ളി സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു ശൗരിയാംകുഴി, സിഎ പരീക്ഷ പാസായ ടോജൻ ടോം കൊച്ചുപറമ്പിൽ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ഐബിൻ സ്കറിയ പുറ്റനാനിക്കൽ, അൽഫോൻസ തോമസ് കണയമാകുന്നേൽ, തോമസ് ജേക്കബ് കല്ലറക്കൽ, മെറിൽ തോമസ് വാതല്ലൂർ എന്നിവരെ യോഗത്തിൽ ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ബിജു ശൗര്യാംകുഴി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപതാസമിതിയംഗങ്ങളായ ജോസ് മടുക്കക്കുഴി, സോണി കോഴിമല, ഇൻഫാം യൂണിറ്റ് പ്രസിഡന്റ് ജൂലിയൻ വെള്ളക്കട, പിതൃവേദി ഫൊറോന വൈസ് പ്രസിഡന്റ് തങ്കച്ചൻ കേളിയംപറമ്പിൽ, ഇൻഫാം മഹിളാസമാജം താലൂക്ക് പ്രസിഡന്റ് സുബി സെബാസ്റ്റ്യൻ, കത്തോലിക്ക കോൺഗ്രസ് ഫൊറോന വൈസ് പ്രസിഡന്റ് ഡാനി ജോസ് കുന്നത്ത്, എസ്എംവൈഎം യൂണിറ്റ് സെക്രട്ടറി എബിൻ സുനിൽ ചമ്പക്കര, യൂണിറ്റ് ഭാരവാഹികളായ ജോസ് തൂങ്കുഴി, എൻ.ജെ. ജോസഫ് നെടുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.