ഓ​​പ്പ​​റേ​​ഷ​​ന്‍ വി​​ജ​​യ് അ​​നു​​സ്മ​​ര​​ണ​​വും കാ​​ര്‍ഗി​​ല്‍ പോ​​രാ​​ളി​​ക​​ള്‍ക്ക് ആ​​ദ​​ര​​വും
Tuesday, July 29, 2025 7:45 AM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: നാ​​ഷ​​ണ​​ല്‍ എ​​ക്‌​​സ് സ​​ര്‍വീ​​സ്‌​​മെ​​ന്‍ കോ-​​ഓ​​ര്‍ഡി​​നേ​​ഷ​​ന്‍ ക​​മ്മി​​റ്റി തൃ​​ക്കൊ​​ടി​​ത്താ​​നം യൂ​​ണി​​റ്റ് ഓ​​പ്പ​​റേ​​ഷ​​ന്‍ വി​​ജ​​യ് ദി​​വ​​സ്് അനുസ്മരണം നടത്തി. സമ്മേളനത്തിൽ 1999ലെ ​​കാ​​ര്‍ഗി​​ല്‍ യു​​ദ്ധ​​ത്തി​​ല്‍ സേ​​വ​​നം ചെ​​യ്ത 70 സൈ​​നി​​ക​​ര്‍ക്ക് ആ​​ദ​​ര​​വും ന​​ല്‍കി. പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് പി. ​​തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച പി​​ആ​​ര്‍ഒ എം.​​ടി. ആ​​ന്‍റ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. 1969 ഇ​​ന്ത്യ-​​പാ​​ക് യു​​ദ്ധ​​ത്തി​​ല്‍ വീ​​ര​​ച​​ക്ര ല​​ഭി​​ച്ച കെ.​​ജി. ജോ​​ര്‍ജ് യോ​​ദ്ധാ​​ക്ക​​ളെ ആ​​ദ​​രി​​ച്ചു.

അ​​ഖി​​ലേ​​ന്ത്യ ട്ര​​ഷ​​റ​​ര്‍ ഡി. ​​മാ​​ത്യൂ​​സ്, സം​​സ്ഥാ​​ന അ​​സി​​സ്റ്റ​​ന്‍റ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ചാ​​ക്കോ ആ​​ന്‍റ​​ണി, സം​​സ്ഥാ​​ന ഓ​​ര്‍ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി പി.​​എം. ബാ​​ബു, മീ​​ഡി​​യ സെ​​ക്ര​​ട്ട​​റി ടി.​​ആ​​ര്‍. മ​​നോ​​ഹ​​ര​​ന്‍, ഫാ​​മി​​ലി അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ജാ​​ന്‍സി ചാ​​ക്കോ, ട്ര​​ഷ​​റ​​ര്‍ ലി​​സ​​മ്മ ജി​​മ്മി, എം.​​എം. മാ​​ത്യു, സാ​​ബു മാ​​റാ​​ട്ടു​​ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.