മിഷന് ലീഗ്
ഭരണങ്ങാനം: ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ സംഭവം മനുഷ്യത്വരഹിതവും ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്നു ചെറുപുഷ്പ മിഷന്‍ലീഗ്. പ്രസിഡന്റ് ഡേവിസ് വല്ലൂരാന് അധ്യക്ഷത വഹിച്ച യോഗം അന്തര്‍ദേശീയ ഡയറക്ടര്‍ റവ.ഡോ. ജയിംസ് പുന്നപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ലൂക്ക് അലക്സ് പിണമറുകില്‍, സിസ്റ്റര്‍ ലിസ്നി, ബെന്നി മുത്തനാട്ട്, ഷിനോ മോളോത്ത് എന്നിവര്‍ പ്രസംഗിച്ചു.
കുടുംബക്കൂട്ടായ്മ
പാലാ: ഛത്തീസ്ഗഡില്‍ വ്യാജ ആരോപണം ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച നടപടിയെ കുടുംബക്കൂട്ടായ്മ രൂപതാ കൗണ്‍സില്‍ അപലപിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപത സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് പയ്യാനിത്തോട്ടം പ്രമേയം അവതരിപ്പിച്ചു. അസി. ഡയറക്ടര്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍, സെക്രട്ടറി ബാബു പോള്‍ പെരിയപ്പുറം, സിസ്റ്റർ ലിസി കല്ലാറ്റ്, തോമസ് വടക്കേല്‍, ജോണി വേലംകുന്നേല്‍, പ്രഫ. ലിറ്റില്‍ ഫ്ളവര്‍, ഷിജു വെള്ളപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ടീച്ചേഴ്സ് ഗിൽഡ്
പാലാ: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് രൂപതാസമിതി പ്രതിഷേധിച്ചു. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോബി കുളത്തറ വിഷയം അവതരിപ്പിച്ചു. സെക്രട്ടറി ഷിനു ആനത്താരയ്ക്കല്‍, അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പറമ്പില്‍തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാതൃവേദി
പാലാ: ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ വ്യാജ കുറ്റാരോപണം നടത്തി അറസ്റ്റ് ചെയ്തതില്‍ പാലാ രൂപത മാതൃവേദി പ്രതിഷേധിച്ചു. രൂപത ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം എസ്എച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷേര്‍ളി ചെറിയാന് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാന രാജു, സിജി ലൂക്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പിതൃവേദി
പാലാ: ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പിതൃവേദി പാലാ രൂപതാസമ്മേളനം പ്രതിഷേധിച്ചു. രൂപത പ്രസിഡന്റ് ജോസ് തോമസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, സെക്രട്ടറി ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിന്‍സ് ജോസ്, ജോസുകുട്ടി അറക്കപ്പറമ്പില്‍, ജോസഫ് വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.
എകെസിസി
പാലാ: കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ മനുഷ്യത്വരഹിതമായ സംഭവത്തിൽ എകെസിസി കിഴതടിയൂർ യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് പുന്നത്താനത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജയ് ഇലവുത്തിങ്കല്‍, സോജന് കല്ലറയ്ക്കല്‍, സാബു കല്ലറയ്ക്കല്‍, ടോണി പാലിയകുന്നേല്‍, ജോജി ജോര്‍ജ് പൊന്നാടംവാക്കല്‍ തുടങ്ങിയവര്‍ പ്രസഗിച്ചു.
മൂന്നിലവ്: ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും മനഃപൂർവം ലംഘിക്കുന്ന ചത്തീസ്ഗഡ് പോലീസ് നടപടിയിൽ കത്തോലിക്ക കോൺഗ്രസ് മൂന്നിലവ് യൂണിറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് വർഗീസ് ജോർജ് ഇളംതുരുത്തിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിമ്മിച്ചൻ കൊച്ചെട്ടൊന്നിൽ, ട്രഷറർ ജയിംസുകുട്ടി മൂലേച്ചാലിൽ, ഗ്ലോബൽ ലീഗൽ ഫോറം കൺവീനർ അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, രൂപത പ്രതിനിധി ജോർജുകുട്ടി കൊച്ചുവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തീക്കോയി ഫൊറോന
തീക്കോയി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തീക്കോയി ഇടവകയിൽ പ്രതിഷേധം സംഘടിപ്പിച്ചു. റവ. ഡോ. ജോർജ് വെട്ടുകല്ലേൽ, ഫാ. തോമസ് വാഴയിൽ, ജോജോ ജോസഫ്, ജോസ് തോമസ്, ജോ സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ തോമസ്, ജോസ്ബിൻ മാത്യു, സി. സാന്റോ, ജോബിൻ ജോബ് മാത്തൻ, ജയ്സമ്മ ജോണി, അലൻ ആനന്ദ്, റെയ്ച്ചൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
വെള്ളികുളം ഇടവക
വെള്ളികുളം: ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ വ്യാജ കുറ്റാരോപണം നടത്തി അറസ്റ്റ് ചെയ്തതിൽ വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകൾ പ്രതിഷേധിച്ചു. കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് മെഴുകുതിരി തെളിച്ചു. ജയ്സൺ തോമസ് വാഴയിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സിഎംസി, വർക്കിച്ചൻ മാന്നാത്ത്, ജിജി വളയത്തിൽ, സണ്ണി കൊച്ചുപുരയ്ക്കൽ, ഷാജി മൈലക്കൽ, ടോമി കൊച്ചുപുരയ്ക്കൽ, റിൻസി ചെരുവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സിവൈഎംഎൽ
പാലാ: ഛത്തീസ്ഗഡില്‍ വ്യാജ കുറ്റാരോപണം നടത്തി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത നടപടിയില്‍ പാലാ സിവൈഎംഎല്‍ സംഘടന പ്രതിഷേധിച്ചു. പി.ജെ. ഡിക്സണ്‍ പെരുമണ്ണില്‍ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മൈനിരിറ്റി
ഡിപ്പാർട്ട്മെന്റ്
പാലാ: കള്ളക്കേസെടുത്ത് ഛത്തീസ്ഗഡില്‍ ജയിലില്‍ അടച്ചിരിക്കുന്ന കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് പാലാ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം ചെയര്മാന് ഷിജി ഇലവുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
സിഎംപി
പാലാ: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സിഎംപി പാലാ ഏരിയാ കമ്മിറ്റി. സിഎംപി സംസ്ഥാന കമ്മിറ്റി അംഗം ചൈത്രം ശ്രീകുമാര്‍, ഏരിയാ സെക്രട്ടറി സജി സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള ഡെമോക്രാറ്റിക് പാർട്ടി
പാലാ: കന്യാസ്ത്രീകളെ നിയമവിരുദ്ധമായി ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചയ്തതില് പ്രതിഷേധിച്ച് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പാലായില്‍ പ്രതിഷേധ സമ്മേളനം നടത്തി. മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നിബു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ആം ആദ്മി പാർട്ടി
തിടനാട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ ആം ആദ്മി പാർട്ടി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധിച്ചു.
ധർണ നടത്തും
ഈരാറ്റുപേട്ട: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചും ബിജെപി സർക്കാരുകളുടെ ന്യൂനപക്ഷവിരുദ്ധ നയങ്ങളെ എതിർത്തും കേരള കോൺഗ്രസ്-എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ധർണ നടത്തും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി തുടങ്ങിയവർ പ്രസംഗിക്കും.