ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ വ​ള്ളം അ​പ​ക​ടം : കാ​ണാ​താ​യ​ ആ​ൾ​ക്കുവേ​ണ്ടി​യു​ള്ള തെര​ച്ചി​ൽ തു​ട​രു​ന്നു
Wednesday, July 30, 2025 7:28 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ ന​ടു​ത്തു​രു​ത്തി​നു സ​മീ​പം വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പാ​ണാ​വ​ള്ളി സ്വ​ദേ​ശി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജിത​മാ​യി തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ഓ​ടെ കാ​ട്ടി​ക്കു​ന്ന് തു​രു​ത്തി​ൽ മ​ര​ണ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പാ​ണാ​വ​ള്ളി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വ​ള്ളം മ​റി​ഞ്ഞാ​ണ് പാ​ണാ​വ​ള്ളി വേ​ലം​കു​ന്ന​ത്ത് (കൊ​റ്റ​പ്പ​ള്ളി നി​ക​ർ​ത്ത്) സു​മേ​ഷി​നെ (​ക​ണ്ണ​ൻ-45) കാ​ണാ​താ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മു​ക​ളും എ​ന്‍ഡി​ആ​ര്‍​എ​ഫി​ന്‍റെ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഉ​ച്ചക​ഴി​ഞ്ഞും തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും കാ​ണാ​താ​യയാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും തെ​ര​ച്ചി​ലി​ന് സ​ഹാ​യ​വു​മാ​യെ​ത്തി.