ഫാ. ​​മാ​​ത്യു മ​​ണ​​വ​​ത്തും ഫാ. ​​തോ​​മ​​സ് വേ​​ങ്ക​​ട​​ത്തും കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​ന​​ത്തേ​​ക്ക്‌
Thursday, July 31, 2025 5:50 AM IST
കോ​​ട്ട​​യം: യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ കോ​​ട്ട​​യം ഭ​​ദ്രാ​​സ​​ന​​ത്തി​​ലെ മു​​തി​​ര്‍​ന്ന ര​​ണ്ട് വൈ​​ദി​​ക​​ര്‍​ക്ക് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​നം ന​​ല്‍​കു​​ന്നു. മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ല്‍ ഇ​​ട​​വ​​കാം​​ഗ​​വും സ​​ഹ​​വി​​കാ​​രി​​യു​​മാ​​യ മ​​ണ​​വ​​ത്ത് ഫാ. ​​മാ​​ത്യു മ​​ണ​​വ​​ത്തി​​നും തി​​രു​​വ​​ഞ്ചൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി ഇ​​ട​​വ​​കാം​​ഗ​​വും പാ​​മ്പാ​​ടി ഈ​​സ്റ്റ് മ​​ര്‍​ത്ത്മ​​റി​​യം, മീ​​ന​​ടം സെ​​ന്‍റ് ജോ​​ണ്‍​സ് എ​​ന്നീ പ​​ള്ളി വി​​കാ​​രി​​യു​​മാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ വേ​​ങ്ക​​ട​​ത്ത് ഫാ. ​​തോ​​മ​​സ് വേ​​ങ്ക​​ട​​ത്തി​​നു​​മാ​​ണ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​നം ന​​ല്‍​കു​​ന്ന​​ത്.

ഓ​​ഗ​​സ്റ്റ് 28നു ​​മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി​​യും ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നു​​മാ​​യ ഡോ. ​​തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​ണു കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ര്‍​ത്തു​​ന്ന​​ത്. കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​നം ന​​ല്‍​കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ആ​​ക​​മാ​​ന സു​​റി​​യാ​​നി ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സ​​ഭ പ​​ര​​മാ​​ധ്യ​​ക്ഷ​​ന്‍ പ​​രി​​ശു​​ദ്ധ ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യ​​ന്‍ പാ​​ത്രി​​യ​​ര്‍​ക്കീ​​സ് ബാ​​വാ​​യു​​ടെ ക​​ല്‍​പ്പ​​ന ല​​ഭി​​ച്ചു.