കന്യാസ്ത്രീകളുടെ അറസ്റ്റ് : ബി​​ജെ​​പി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പ്: ഡിസിസി പ്രസിഡന്‍റ്
Thursday, July 31, 2025 7:09 AM IST
അ​​തി​​ര​​മ്പു​​ഴ: ഛത്തീ​​സ്ഗ​​ഡി​​ലെ ക​​ന്യാ​​സ്ത്രീ​​മാ​രു​​ടെ അ​​റ​​സ്റ്റ് ഇ​​ന്ത്യ​​യി​​ലെ എ​​ല്ലാ ന്യൂ​​ന​​പ​​ക്ഷ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​മു​​ള്ള ബി​​ജെ​​പി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പാ​​ണെ​​ന്ന് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്.

ക​​ന്യാ​​സ്ത്രീ​​കളെ അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ൺ​​ഗ്ര​​സ് അ​​തി​​ര​​മ്പു​​ഴ മ​​ണ്ഡ​​ലം കമ്മി റ്റി സം​​ഘ​​ടി​​പ്പി​​ച്ച വാ​​യ് മൂ​​ടി​​ക്കെ​​ട്ടി പ്ര​​തി​​ഷേ​​ധം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജൂ​​ബി ഐ​​ക്ക​​ര​​ക്കു​​ഴി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി കു​​ഞ്ഞ് ഇ​​ല്ലം​​പ​​ള്ളി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​മു​​ര​​ളി, പി.​​വി. മെ​​ക്കി​​ൾ ​​തുടങ്ങിയവർ പ്ര​​സം​​ഗി​​ച്ചു.