എ​രു​മേ​ലി ഡി​വി​ഷ​ൻ നി​ർ​ണ​യ​ത്തി​ൽ ആ​ക്ഷേ​പം: ഹി​യ​റിം​ഗ് ഇ​ന്ന്
Thursday, July 31, 2025 5:50 AM IST
എ​രു​മേ​ലി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ എ​രു​മേ​ലി ഡി​വി​ഷ​ൻ നി​ർ​ണ​യി​ച്ച​തി​ൽ ആ​ക്ഷേ​പം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ഇ​ന്ന് ഹി​യ​റിം​ഗ് ന​ട​ത്തും. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം ക​ൺ​വീ​ന​റു​മാ​യ പ്ര​കാ​ശ് പു​ളി​ക്ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ന്ന് ഹി​യ​റിം​ഗ് ന​ട​ക്കു​ക.

എ​രു​മേ​ലി ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന ചേ​ന​പ്പാ​ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഡി​വി​ഷ​നും നി​ർ​ദി​ഷ്‌​ട വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വി​ഷ​നി​ൽ ആ​ണ് ക​ര​ട് ലി​സ്റ്റി​ൽ ഇ​പ്പോ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ത് മാ​റ്റി എ​രു​മേ​ലി ഡി​വി​ഷ​നി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് പ​രാ​തി. മ​ണി​മ​ല ബ്ലോ​ക്ക്‌ ഡി​വി​ഷ​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ എ​രു​മേ​ലി ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് റ​സ്റ്റ് ഹൗ​സി​ൽ ഇ​ന്ന് രാ​വി​ലെ 11 നാ​ണ് ഹി​യ​റി​ംഗ്.