സം​സ്ഥാ​ന പ​വ​ർ​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി സു​നി​ത
Wednesday, July 30, 2025 7:15 AM IST
കോ​ട്ട​യം: കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യ്ക്കാ​യി പാ​മ്പാ​ടി വെ​ള്ളൂ​ർ (7-ാം മൈ​ൽ) വ​ട​ക്കേ​ക്ക​ര സു​നി​താ ചെ​റി​യാ​ൻ വെ​ള്ളി മെ​ഡ​ൽ നേ​ടി. കേ​ര​ള സ്റ്റേ​റ്റ് പ​വ​ർ​ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​നും കോ​ഴി​ക്കോ​ട് ജി​ല്ലാ പ​വ​ർ​ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ചാന്പ്യ​ൻ​ഷി​പ്പി​ലാ​ണ് ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി വ​നി​താ വി​ഭാ​ഗ​ത്തി​ൽ ത​ന്‍റെ ആ​ദ്യ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ​ത​ന്നെ സു​നി​താ ചെ​റി​യാ​ൻ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത്.

ക​ള​ത്തി​പ്പ​ടി​യി​ലു​ള്ള സോ​ള​മ​ൻ​സ് ജി​മ്മി​ന്‍റെ ഉ​ട​മ​ക​ളും ഫി​റ്റ്ന​സ് പ​രി​ശീ​ല​ക​രും ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ജേ​താ​ക്ക​ളു​മാ​യ സോ​ള​മ​ൻ തോ​മ​സി​ന്‍റെ​യും ക്രി​സ്റ്റി സോ​ള​മ​ന്‍റെ​യും പ​രി​ശീ​ല​ന​ത്തി​ലാ​ണ് സു​നി​ത പ​വ​ർ​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ച്ച​ത്.

സു​നി​താ ചെ​റി​യാ​ൻ വാ​ഴൂ​ർ പു​ളി​ക്ക​ൽ​ക​വ​ല (14-ാം മൈ​ൽ) പു​ള്ളി​യി​ൽ പ​രേ​ത​രാ​യ മ​ത്താ​യി ജോ​സ​ഫ്-​ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളും വെ​ള്ളൂ​ർ (7-ാം മൈ​ൽ) നി​താ ഹോ​ട്ട​ൽ ഉ​ട​മ വ​ട​ക്കേ​ക്ക​ര പ​രേ​ത​നാ​യ വി.​എം. ചെ​റി​യാ​ന്‍റെ (ത​ങ്ക​ച്ച​ന്‍റെ) ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: നി​തി​ൻ (യു​കെ), നി​താ (എ​റ​ണാ​കു​ളം).