വാ​ഴൂ​രി​ൽ ര​ണ്ട് വീ​ടു​ക​ളി​ൽ​നി​ന്ന് ഏ​ഴു പ​വ​ൻ സ്വ​ർ​ണം മോ​ഷ​്ടിച്ചു
Tuesday, July 29, 2025 11:45 PM IST
വാ​ഴൂ​ർ ഈ​സ്റ്റ്: ചെ​ങ്ക​ൽ പ​ള്ളി ജം​ഗ്ഷ​നി​ൽ ര​ണ്ടു വീ​ടു​ക​ളി​ൽ​നി​ന്നാ​യി ഏ​ഴ് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. മ​ണി​യ​ൻ​ചി​റ തോ​മ​സു​കു​ട്ടി, മ​ഞ്ചി​ക​പ്പ​ള്ളി​ൽ സോ​മി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് കഴിഞ്ഞ രാത്രി മോ​ഷ​ണം ന​ട​ന്ന​ത്.

തോ​മ​സു​കു​ട്ടി​യു​ടെ വീ​ട്ടി​ൽ​നി​ന്നു മൂ​ന്നു പ​വ​നും സോ​മി​യു​ടെ വീ​ട്ടി​ൽ​നി​ന്നു നാ​ലു പ​വ​നു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മോ​ഷ്ടാ​ക്ക​ൾ ര​ണ്ടു പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ർ കാ​റി​ൽ ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ണി​മ​ല പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി

മ​ഞ്ചി​ക​പ്പ​ള്ളി സോ​മി​യു​ടെ ഭാ​ര്യ ജോ​സ്മി​യു​ടെ അ​ല​മാ​ര​യി​ലി​രു​ന്ന മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല, അ​ര പ​വ​ന്‍റെ മോ​തി​രം എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ പ​ണി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​തു വ​ഴി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്.

ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന തോ​മ​സു​കു​ട്ടി​യു​ടെ ഭാ​ര്യ ജാ​ൻ​സി​യു​ടെ കാ​ലി​ൽ​ക്കി​ട​ന്ന ര​ണ്ടു പ​വ​ന്‍റെ സ്വ​ർ​ണ കൊ​ലു​സ് മോ​ഷ്ടാ​ക്ക​ൾ ഊ​രി​യെ​ടു​ത്തു. പി​ന്നീ​ട് ബാ​ഗി​ൽ​നി​ന്ന് പ​ഴ്സെ​ടു​ത്ത് അ​തി​ലി​രു​ന്ന താ​ക്കോ​ൽ കൈ​വ​ശ​പ്പെ​ടു​ത്തി അ​ല​മാ​ര തു​റ​ന്ന് ഒ​രു പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി. ഇ​തി​നി​ട​യി​ൽ അ​ല​മാ​ര​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ താ​ഴെ​വീ​ണ ഒ​ച്ച കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ജ​ന​ൽ തു​റ​ന്ന് അ​തു​വ​ഴി അ​ടു​ക്ക​ള​യു​ടെ വാ​തി​ലിന്‍റെ കുറ്റിയെടുത്താണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്.