ലൂ​ര്‍ദി​യ​ന്‍ ബാ​സ്‌​ക​റ്റ്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​നു തു​ട​ക്ക​മാ​യി
Wednesday, July 30, 2025 7:15 AM IST
കോ​ട്ട​യം: ലൂ​ര്‍ദ് പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന 20-ാമ​ത് ലൂ​ര്‍ദി​യ​ന്‍ ഇ​ന്‍റ​ര്‍സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റിന് ലൂ​ര്‍ദ് സ്‌​കൂ​ളി​ലെ ബി​ഷ​പ് ചാ​ള്‍സ് ല​വീ​ഞ്ഞ് മെ​മ്മോ​റി​യ​ല്‍ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി.

ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ലൂ​ര്‍ദ് സ്‌​കൂ​ള്‍ ആ​ല​പ്പു​ഴ ലെയോ തേ​ർ​ട്ടീ​ന്ത് സ്‌​കൂ​ളി​നെ (52- 26) പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​വി​ലെ ന​ട​ന്ന ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം മ​ത്സ​ര​ത്തി​ല്‍ കു​ര്യ​നാ​ട് സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ള്‍ ആ​ല​പ്പു​ഴ ലെയോ തേ​ർ​ട്ടീ​ന്ത് സ്‌​കൂ​ളി​നെ​യും (39-32), കി​ളി​മ​ല എ​സ്എ​ച്ച് സ്‌​കൂ​ള്‍ ഇ​രി​ഞ്ഞാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്‌​കോ സ്‌​കൂ​ളി​നെ​യും (60- 23 ), ച​ങ്ങ​നാ​ശേ​രി എ​കെ​എം സ്‌​കൂ​ള്‍ കോ​ട്ട​യം ഗി​രി​ദീ​പം സ്‌​കൂ​ളി​നെ​യും (48- 42 ) പ​രാ​ജ​യ​പ്പെ​ടു​ത്തി.

പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് സ്‌​കൂ​ള്‍ ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് സ്‌​കൂ​ളി​നെ​യും (18-5), കോ​ട്ട​യം മൗ​ണ്ട് കാ​ര്‍മ​ല്‍ സ്‌​കൂ​ള്‍ ആ​ല​പ്പു​ഴ സെ​ന്‍റ് മൈ​ക്കി​ള്‍സ് സ്‌​കൂ​ളി​നെ​യും (71 -16), കൊ​ര​ട്ടി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ സ്‌​കൂ​ള്‍ കി​ളി​മ​ല എ​സ്എ​ച്ച് സ്‌​കൂ​ളി​നെ​യും (30-08 ) പ​രാ​ജ​യ​പ്പെ​ടു​ത്തി.

ടൂ​ര്‍ണ​മെ​ന്‍റ് ജി​ല്ലാ ന​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജേ​ക്ക​ബ് വ​ട്ട​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ര്‍ദ് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ ഫാ. ​തോ​മ​സ് പാ​റ​ത്താ​നം, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ഗോ​പ​കു​മാ​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ൽ ആ​ന്‍സ​മ്മ ജോ​സ​ഫ്, ട്ര​സ്റ്റി സി​ജോ സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.