വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Thursday, July 31, 2025 5:50 AM IST
വൈ​ക്കം: ചെ​മ്പ് മു​റി​ഞ്ഞ​പു​ഴ ന​ടു​ത്തു​രു​ത്തി​ന് സ​മീ​പം വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പാ​ണാ​വ​ള്ളി വേ​ലം​കു​ന്ന​ത്ത് (കൊ​റ്റ​പ്പ​ള്ളി നി​ക​ർ​ത്ത് ) സു​മേ​ഷി​ന്‍റെ(ക​ണ്ണ​ൻ-45​) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​രൂ​ർ കോ​ട്ട​പ്പു​റ​ത്ത് കാ​യ​ലോ​ര​ത്ത് പാ​യ​ലും പു​ല്ലും വ​ള​ർ​ന്ന​ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ​രാ​വി​ലെ ഒ​ൻ​പ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​ത്.

പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൃ​ത​ദേ​ഹം പാ​ണാ​വ​ള്ളി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.15ഓ​ടെ കാ​ട്ടി​ക്കു​ന്ന് തു​രു​ത്തി​ൽ മ​ര​ണ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പാ​ണാ​വ​ള്ളി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വ​ള്ളം മ​റി​ഞ്ഞാ​ണ് സു​മേ​ഷി​നെ(45​ക​ണ്ണ​ൻ) കാ​ണാ​താ​യ​ത്.
ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ച്ചു, കി​ച്ചു.