ഇ​ര​ട്ട സ്വ​ര്‍​ണ​വു​മാ​യി കാ​ര്‍​ത്തി​ക് ഘോ​ഷ്
Thursday, July 31, 2025 5:50 AM IST
പാ​ലാ: ജി​ല്ലാ ജൂ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ല്‍ ഇ​ര​ട്ട സ്വ​ര്‍​ണ​ത്തി​ന്‍റെ തി​ള​ക്ക​വു​മാ​യി കാ​ര്‍​ത്തി​ക് ഘോ​ഷ്. പൂ​ഞ്ഞാ​ര്‍ എ​സ്എം​വി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര്‍​ത്തി​ക് ഘോ​ഷ് 16 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ 1000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ഹൈ​ജം​പി​ലു​മാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മേ​ള​യി​ലും മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. രാ​ജാ​സ് തോ​മ​സാ​ണ് പ​രി​ശീ​ല​ക​ന്‍. പൂ​ഞ്ഞാ​ര്‍ പ​ന​ച്ചി​ക​പ്പാ​റ മ​റ്റ​ത്തി​നാ​നി​ക്ക​ല്‍ അ​ര​വി​ന്ദി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും മ​ക​നാ​ണ്. ഇ​ന്നും മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.