മു​​ണ്ട​​ക്കൈ-​​ചൂ​​ര​​ല്‍​മ​​ല ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍ 50 വീടുകളുടെ നിർമാണത്തിനു തുടക്കമിട്ട് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സ​​ഭ
Thursday, July 31, 2025 5:50 AM IST
കോ​​ട്ട​​യം: വ​​യ​​നാ​​ട് മു​​ണ്ട​​ക്കൈ-​​ചൂ​​ര​​ല്‍​മ​​ല ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍ ദു​​ര​​ന്ത​​ത്തി​​ന്‍റെ ഒ​​ന്നാം വാ​​ര്‍​ഷി​​ക ദി​​ന​​ത്തി​​ല്‍ അ​​കാ​​ല​​ത്തി​​ല്‍ പൊ​​ലി​​ഞ്ഞ​​വ​​ര്‍​ക്ക് ആ​​ദ​​രം അ​​ര്‍​പ്പി​​ച്ച് മ​​ല​​ങ്ക​​ര ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സ​​ഭ എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ്.

സ​​ക​​ല​​വും ന​​ഷ്ട​​പ്പെ​​ട്ട ജ​​ന​​ത്തി​​ന്‍റെ അ​​തി​​ജീ​​വ​​ന​​ത്തി​​ന് കൈ​​ത്താ​​ങ്ങാ​​യി സ​​ഭ​​യു​​ണ്ടാ​​കു​​മെ​​ന്ന് സു​​ന്ന​​ഹ​​ദോ​​സ് വ്യ​​ക്ത​​മാ​​ക്കി. ദു​​ര​​ന്ത​​ബാ​​ധി​​ത​​ര്‍​ക്കാ​​യി സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 50 ഭ​​വ​​ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ച്ച് ന​​ല്‍​കു​​വാ​​നു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു. ഇ​​തി​​നാ​​യി ര​​ണ്ട് ഏ​​ക്ക​​ര്‍​സ്ഥ​​ലം വി​​ല​​കൊ​​ടു​​ത്ത് വാ​​ങ്ങും.

ദു​​ര​​ന്ത​​മേ​​ഖ​​ല​​യി​​ല്‍ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നാ​​യി സ​​ര്‍​ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന ഭൂ​​മി​​യി​​ല്‍ ഭ​​വ​​ന നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി മ​​റ്റാ​​ര്‍​ക്കും അ​​നു​​മ​​തി ല​​ഭി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് സ​​ഭ നേ​​രി​​ട്ട് വീ​​ടു​​ക​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന​​ത്. മേ​​പ്പാ​​ടി​​യി​​ല്‍ 22 വീ​​ടു​​ക​​ളും ചൂ​​ര​​ല്‍​മ​​ല​​യി​​ല്‍ 16 വീ​​ടു​​ക​​ളും കു​​റി​​ച്ച്യാ​​ര്‍​മ​​ല​​യി​​ലും ദു​​ര​​ന്തം നാ​​ശം വി​​ത​​ച്ച മ​​റ്റി​​ട​​ങ്ങ​​ളി​​ലു​​മാ​​യി ശേ​​ഷി​​ക്കു​​ന്ന വീ​​ടു​​ക​​ളും സ​​ഭ നി​​ര്‍​മി​​ച്ച് ന​​ല്‍​കും.
വ​​ഴി​​സൗ​​ക​​ര്യം, പൊ​​തു​​ഇ​​ട​​ങ്ങ​​ള്‍ തു​​ട​​ങ്ങി അ​​ടി​​സ്ഥാ​​ന​​സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഉ​​റ​​പ്പു​​വ​​രു​​ത്തി​​യാ​​കും വീ​​ടു​​ക​​ളു​​ടെ നി​​ര്‍​മാ​​ണം.