ജി​ല്ല ജൂ​ണി​യ​ര്‍ അ​ത്‌ല​റ്റി​ക് മീ​റ്റ്; പാ​ലാ അ​ല്‍​ഫോ​ന്‍​സ അ​ത്‌ല​റ്റി​ക് അ​ക്കാ​ദ​മി ഓ​വ​റോ​ള്‍ ജേ​താ​ക്ക​ള്‍
Thursday, July 31, 2025 11:58 PM IST
പാ​​ലാ: 68-ാ​മ​​ത് ജി​​ല്ല അ​​ത്​​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി 583 പോ​​യി​​ന്‍റു​മാ​​യി ഓ​​വ​​റോ​​ള്‍ കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തി. 277 പോ​​യി​​ന്‍റു​മാ​​യി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി ര​​ണ്ടാം സ്ഥാ​​ന​​വും 254 പോ​​യി​​ന്‍റു​​മാ​​യി എ​​സ്എം​​വി​​എ​​ച്ച്എ​​സ്എ​​സ് പൂ​​ഞ്ഞാ​​ര്‍ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. 160 പോ​​യി​​ന്‍റ് നേ​​ടി​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​സ്ഡി കോ​​ള​​ജി​​നാ​​ണ് നാ​​ലാം സ്ഥാ​​നം. 34 സ്വ​​ര്‍​ണ​​വും 32 വെ​​ള്ളി​​യും 22 വെ​​ങ്ക​​ല​​വും നേ​​ടി​​യാ​​ണ് പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി ഓ​​വ​​റോ​​ള്‍ ജേ​​താ​​ക്ക​​ളാ​​യ​​ത്.

വ​​നി​​ത​​ക​​ളു​​ടെ 20 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി 199 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​ല​​റ്റി​​ക് അ​​ക്കാ​​ഡ​​മി 146 പോ​​യി​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തു​​മെ​​ത്തി.

പു​​രു​​ഷ​​ന്മാ​​രു​​ടെ 20 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 160 പോ​​യി​​ന്‍റു​മാ​​യി ഒ​​ന്നാ​​മ​​തും 105 പോ​​യി​​ന്‍റു​​മാ​​യി എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി ര​​ണ്ടാ​​മ​​തു​​മെ​​ത്തി.

വ​​നി​​ത​​ക​​ളു​​ടെ 18 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ഡ​​മി 113 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി 74 പോ​​യി​​ന്‍റു​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി.

പു​​രു​​ഷ​​ന്മാ​​രു​​ടെ 18 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി 110 പോ​​യി​​ന്‍റു​മാ​​യി ഒ​​ന്നാ​​മ​​തും എ​​സ്എം​​വി​​എ​​ച്ച്എ​​സ്എ​​സ് പൂ​​ഞ്ഞാ​​ര്‍ 52 പോ​​യി​ന്‍റു​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 16 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ 82 പോ​​യി​ന്‍റു​മാ​​യി എ​​സ്എ​​ച്ച് ജി​​എ​​ച്ച്എ​​സ്എ​​സ് ഭ​​ര​​ണ​​ങ്ങാ​​നം ഒ​​ന്നാ​​മ​​തും അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ഡ​​മി 64 പോ​​യി​ന്‍റു​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 16 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ 64 പോ​​യി​ന്‍റു​മാ​​യി എ​​സ്എം​ വി​​എ​​ച്ച്എ​​സ്എ​​സ് പൂ​​ഞ്ഞാ​​ര്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തും 51 പോ​​യി​ന്‍റു​മാ​​യി എം​​ഡി​​എ​​സ് എ​​ച്ച്എ​​സ്എ​​സ് കോ​​ട്ട​​യം ര​​ണ്ടാം സ്ഥാ​​ന​​വും നേ​​ടി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 14 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​സ്എ​​ച്ച് ജി​​എ​​ച്ച്എ​​സ്എ​​സ് ഭ​​ര​​ണ​​ങ്ങാ​​നം 62.5 പോ​​യി​ന്‍റു​മാ​​യി ഒ​​ന്നാ​​മ​​തും അ​​ല്‍​ഫോ​​ന്‍​സ അ​​ത്റ്റി​​ക് അ​​ക്കാ​​ഡ​​മി 54 പോ​​യി​ന്‍റു​മാ​​യി ര​​ണ്ടാ​​മ​​തു​​മെ​​ത്തി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 14 വ​​യ​​സി​​ല്‍ താ​​ഴെ​യു​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ 56 പോ​​യി​ന്‍റു​മാ​​യി അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി ഒ​​ന്നാം സ്ഥാ​​ന​​ത്തും കോ​​ട്ട​​യം എ​​ന്‍​ഐ​​എ​​സ് അ​​ക്കാ​​ദ​​മി 45 പോ​​യി​ന്‍റു​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​മെ​​ത്തി.

സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജി​​ല്ലാ അ​​ത് ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​ന്‍റ് ഫാ. ​​മാ​​ത്യു ക​​രീ​​ത​​റ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന അ​​ത്‌​ല​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി പ്ര​​വീ​​ണ‍ ത​​രി​​യ​​ന്‍, ഡോ. ​​ജി​​മ്മി ജോ​​സ​​ഫ്, റോ​​യി സ്‌​​കാ​​റി​​യ, ഡോ. ​​സി​​നി തോ​​മ​​സ്, ഡോ. ​​ബോ​​ബ​​ന്‍ ഫ്രാ​​ന്‍​സി​​സ്, ഡോ.​ ​ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.