ദ്വി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​റി​ന് ഇ​ന്നു​തു​ട​ക്കം
Friday, August 1, 2025 7:09 AM IST
കോ​ട്ട​യം: കേ​ര​ള കോ​ള​ജ് ലൈ​ബ്രേ​റി​യ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി റീ​ജ​ന്‍റെ​യും ബി​സി​എം കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി കോള​ജ് ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍സി​ലു​മാ​യി സ​ഹ​ക​രി​ച്ച് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​റി​നു ഇ​ന്ന് തു​ട​ക്കം. ബി​ബ്ലി​യോ​സ്ഫി​യ​ര്‍ 2025 എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​ര്‍ മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബി​സി​എം കോ​ളജ് മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​ജി സ​ര്‍വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സ​ര്‍വ​ക​ലാ​ശാ​ല കോ​ള​ജ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​ആ​ര്‍. ബി​ജു, സി​ന്‍ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ജോ​ജി അ​ല​ക്‌​സ്, പ്ര​ഫ.​ഡോ.​എ.​എ​സ്. സു​മേ​ഷ്, കോ​ളേ​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​കെ.​വി. തോ​മ​സ്,

കോ​ള​ജ് ലൈ​ബ്ര​റി​യ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബീ​നാ​മോ​ള്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​മു​സ്ത​ഫ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ന​റ്റ് സു​മ​ന്‍ ജോ​സ്, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ഡോ. ​പി.​സി. ബി​നു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.

സ്വീ​ഡ​ന്‍, യു​എ​സ്എ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളിൽനിന്നുള്ള വി​ദ​ഗ്ധ​രും കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള ലൈ​ബ്രേ​റി​യ​ന്മാ​രും വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ വി​ര​മി​ച്ച ലൈ​ബ്രേ​റി​യ​ന്മാ​രാ​യ ഡോ. ​ചെ​റി​യാ​ന്‍ കെ. ​ജോ​ര്‍ജ്, ബി​ജി​മോ​ള്‍ ജോ​സ​ഫ്, സി​സ്റ്റ​ര്‍ മോ​ണ്‍സി​റ്റ എ​ന്നി​വ​രെ ആ​ദ​രി​ക്കും.