അരുവിത്തുറ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് അരുവിത്തുറ പിതൃവേദി, കർഷക ദളങ്ങൾ, ഇൻഫാം എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ജോർജ് വടക്കേൽ, ജോജോ പ്ലാത്തോട്ടം, ജോർജുകുട്ടി മുഖാലയിൽ, ഉണ്ണി വരയാത്തുകരോട്ട്, ജെയ്സൻ അരീപ്ലാക്കൽ, ജോസഫ് വടക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു ഗാഡേലൂപ്പെ പള്ളി വികാരി ഫാ. ജോഷി പുതുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കുരിശുപള്ളിക്കവലയില്‍ നടന്ന പ്രതിഷേധയോഗം നഗരസഭാഗം സാവിയോ കാവുകാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് തോപ്പില്‍ ഒസിഡി, കെ.സി. ഷെറ്റിന്, ടോബിന് കെ. അലക്സ്, ജോസുകുട്ടി പൂവേലില്‍, ജിഷോ ചന്ദ്രന്‍കുന്നേല്‍, ടോമി തകിടിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടനാട്: ഛത്തീസ്ഗഡില്‍ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സാഹിത്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാത്യു കടനാടന് അധ്യക്ഷത വഹിച്ചു. മാര്ട്ടിന് ജോസഫ്, ടി.സി. ജോസഫ്, ജോയി തേക്കുംകാട്ടില്‍, സി.എസ്. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂഞ്ഞാർ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരേ ആം ആദ്മി പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ടൗണില്‍ പ്രതിഷേധ സമ്മേളനം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.