ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​പേ​ക്ഷി​ച്ചെന്ന്
Saturday, August 2, 2025 7:15 AM IST
ഗാ​ന്ധി​ന​ഗ​ർ: വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ ക​രാ​റു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നു പ​രാ​തി. എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ടം പ​ണി​ക്കി​ടെ വീ​ണു പ​രി​ക്കേ​റ്റ നി​ൽ​ര​ത്ത​ൻ ബി​ശ്വാ​സി​നെ (41) ക​ഴി​ഞ്ഞ 22നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​കി​ത്സ​യിലിരിക്കെ ബു​ധ​നാ​ഴ്ച മ​രിച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​രി​ച്ച​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യില്ല. ഇതേത്തുടർന്ന് ക​രാ​റു​കാ​ര​ൻ അ​യ​ച്ച ആം​ബു​ല​ൻ​സ് മ​ട​ങ്ങി​പ്പോ​യി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വീ​ണ്ടും ആം​ബു​ല​ൻ​സ് വ​ന്ന​പ്പോൾ സു​ഹൃ​ത്തു​ക്ക​ളെ കണ്ടില്ല. ബ​ന്ധു​ക്ക​ളു​ടെയോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ക​രാ​റു​കാ​രന്‍റെ​യോ ആ​ധാ​ർ കാ​ർ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളു​ടെ കോ​പ്പി കൊ​ടു​ത്താലേ മൃ​ത​ദേ​ഹം വി​ട്ടുന​ൽ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാർ അ​റി​യി​ച്ചു. രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആ​ളി​ല്ലാ​തെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.