വരുമാനത്തിലും റാങ്കിംഗിലും മുന്നേറിയെങ്കിലും വൈക്കം റോഡിന് അവഗണന
Saturday, August 2, 2025 7:15 AM IST
ക​ടു​ത്തു​രു​ത്തി; വ​രു​മാ​ന​ത്തി​ലും റാ​ങ്കിം​ഗി​ലും കു​തി​ച്ചു​യ​ര്‍​ന്ന് വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍. അ​തേ​സ​മ​യം പു​തി​യ സ്റ്റോ​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ​യു​ടെ അ​വ​ഗ​ണ​ന തു​ട​രു​ന്നു. ദ​ക്ഷി​ണ​റെ​യി​ല്‍​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ 2024-25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ക​ണ​ക്കി​ലാ​ണ് വ​രു​മാ​ന​ത്തി​ലും റാ​ങ്കിം​ഗി​ലും ക​ടു​ത്തു​രു​ത്തി ആ​പ്പാ​ഞ്ചി​റ​യി​ലെ വൈ​ക്കം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്.

മു​ന്‍​വ​ര്‍​ഷ​ത്തെ 70,16,379 രൂ​പ​യി​ല്‍ നി​ന്നും 92,49,047 രൂ​പ​യി​ലേ​ക്കും റാ​ങ്കിം​ഗി​ല്‍ 45ൽനി​ന്ന് 37 ലേ​ക്കും വൈ​ക്കം റോ​ഡ് സ്റ്റേ​ഷ​ന്‍ മു​ന്നേ​റി. തൊ​ട്ട​ടു​ത്ത റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ വ​രു​മാ​നം ഇ​ടി​യു​മ്പോ​ഴാണ് പു​തി​യ ട്രെ​യി​ന്‍ സ്റ്റോ​പ്പു​ക​ള്‍ ല​ഭി​ക്കാ​തെ വൈ​ക്ക​ത്തി​ന്‍റെ ഈ ​നേ​ട്ട​മെ​ന്ന​തു ശ്ര​ദ്ധേ​യം.

ഇ​തു​വ​രെ​യും റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും സം​ഭാ​വ​ന ചെ​യ്യു​ന്ന​ത് റി​സ​ര്‍​വേ​ഷ​ന്‍ വ​ഴി​യാ​ണെ​ന്ന​ത് വൈ​ക്കം റോ​ഡി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.

വൈ​ക്കം, ക​ടു​ത്തു​രു​ത്തി, പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​വും മെ​യി​ന്‍​ ലൈ​നി​ല്‍ ഐ​ല​ന്‍​ഡ് പ്ലാ​റ്റ്ഫോ​മു​ക​ള്‍ ഉ​ള്‍​പ്പെടെ മൂ​ന്ന് പ്ലാ​റ്റ് ഫോ​മു​ക​ളു​മു​ള്ള കോ​ട്ട​യം-​എ​റ​ണാ​കു​ളം മെ​യി​ന്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്ന ഏ​ക സ്റ്റേ​ഷ​നാ​യ നി​ര​വ​ധി തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍​ക്കും അ​ടു​ത്ത സ്റ്റേ​ഷ​നാ​യ വൈ​ക്കം റോ​ഡ് സ്റ്റേ​ഷ​നോ​ടു​ള്ള റെ​യി​ല്‍​വേ അ​വ​ഗ​ണ​ന ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള കേ​ന്ദ്ര​സ​ഹ​മ​ന്ത്രി അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട്ട് കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​പ്പി​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്നു.