മേരി മൗണ്ട് പള്ളിയില്‍
ചങ്ങനാശേരി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേരി മൗണ്ട് റോമന്‍ കത്തോലിക്കാ പള്ളിയിൽ സംഘടിപ്പിച്ച സമ്മേളനവും പ്രാര്‍ഥനാസംഗമവും വികാരി ഫാ. മാത്യു ഒഴത്തില്‍ ഉദ്ഘാടനം ചെയ്തു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാന്‍സിസ് ബി. സാവിയോ അധ്യക്ഷത വഹിച്ചു. ഫാ. ജിസ് ആനിക്കല്‍, ജസ്റ്റിന് ബ്രൂസ്, സിസ്റ്റര്‍ അനൂപ എന്നിവര്‍ പ്രസംഗിച്ചു.
ളായിക്കാട് പള്ളിയിൽ
ളായിക്കാട്: ഛത്തീസ്ഗഡില്‍ അറസ്റ്റിലായി ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റേഴ്സിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ളായിക്കാട് സെന്റ് ജോസഫ് ദേവാലയത്തില്‍ വികാരി ഫാ. മാത്യു താന്നിയത്തിന്റെ നേതൃത്വത്തില്‍ ഉപവാസപ്രാര്‍ഥനയും ദിവ്യകാരുണ്യ ആരാധനയും നടത്തി. പ്രതിഷേധത്തിന്് ഫാ. മാത്യു താന്നിയത്ത്, ഫാ. ജോമോന് കടപ്പറക്കുന്നല്, സി.സി. ബാബു, ആന്റണി കളത്തിപ്പറമ്പില്‍, റെജി ആന്റണി, ജോര്‍ജുകുട്ടി ചെറ്റക്കാട്, ജോര്‍ജ് മരങ്ങാട്ട് എന്നിവര്‍ നേതൃത്വം വഹിച്ചു.
കേരള കോണ്‍ഗ്രസ്
മാടപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനിമാരെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ കേരള കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് കുഞ്ഞ് കൈതമറ്റം അധ്യക്ഷത വഹിച്ചു. സൈന തോമസ്, പഞ്ചായത്തംഗം രമ്യ റോയ്, ബേബിച്ചന് ഓലിക്കര, ജയിംസ് പഴയചിറ, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, ഷിനോ ഓലിക്കര, ജോയിച്ചന്‍ കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു.
പായിപ്പാട്: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലുകോടി കവലയില്‍ ധര്‍ണയും പൊതുസമ്മേളനവും നടത്തി. മണ്ഡലം പ്രസിഡന്റ് ജോഷി കുറുക്കന്കുഴിയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെബാസ്റ്റ്യന്‍ സ്രാങ്കല്‍, ജെസി പുളിമൂട്ടില്‍, ഡാര്‍ളി ടെജി, റോജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെടുംകുന്നം ഫൊറോന
കറുകച്ചാല്‍: ഭാരതത്തിലെ ഓരോ കന്യാസ്ത്രീയും വ്രതം എടുക്കുന്നതുതന്നെ അവശതയിലായവരെ സംരക്ഷിക്കുമെന്നുള്ള പ്രതിജ്ഞയോടുകൂടി ആണെന്നും ഇതു മൂലമുള്ള ഏതു പീഡകൾ സഹിച്ചാലും അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കാന്‍ തയാറാണെന്നും ചങ്ങനാശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. സ്കറിയ കന്യാകോണില്‍. കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് നെടുംകുന്നം ഫൊറോനയുടെ നേതൃത്വത്തില്‍ കറുകച്ചാലില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് ജോമോന് ഇടത്താഴെ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, ഫാ. റ്റോബിന്‍ പള്ളിക്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, അതിരൂപത വൈസ് പ്രസിഡന്റ് ഷിജി ജോൺസൺ, യുവദീപ്തി-എസ്എംവൈഎം ഫൊറോന പ്രസിഡന്റ് നോയല്‍ പ്രേംസണ്‍, പി.ജെ. ചാക്കോ പനമുക്കം, സിസ്റ്റര്‍ ബെറ്റി എസ്എബിഎസ്, ജോസഫ് പത്തുംപാടം എന്നിവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ്-എം
മാടപ്പള്ളി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച നടപടിക്കെതിരേ കേരള കോണ്‍ഗ്രസ് -എം മാടപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, മണ്ഡലം പ്രസിഡന്റ് അലക്സാണ്ടര്‍ പ്രാക്കുഴി, ലിനു ജോബ്, എം.എ. മാത്യു, ബിനോയ് മുക്കാടന്‍, ഫിലോമിന മാത്യു, ബിനു തെക്കേക്കര, ഷിബു കൊല്ലറുകുന്നേല്‍, അജിന് അറയ്ക്കല്‍, ടോമിച്ചന് കടന്തോട്, കുഞ്ഞുമോന് താന്നിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുന്നവേലിയിൽ മൗനജാഥ
പുന്നവേലി: കന്യാസ്ത്രീകളെ അന്യായമായി തുറങ്കിലടിച്ചതിനെ അപലപിച്ചുകൊണ്ട് പുന്നവേലി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മൗനജാഥയും ഐക്യദാർഢ്യപ്രഖ്യാപനവും നടത്തി. പുന്നവേലി ലിറ്റിൽ ഫ്ളവർ ഇടവക വികാരി ഫാ. മാത്യു അഞ്ചിൽ, സെന്റ് ജയിംസ് സിഎസ്ഐ ഇടവക വികാരി ഫാ. ഷിബിൻ വർഗീസ്. സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി ഫാ. സുനിൽ ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.