അതിരന്പുഴ പള്ളിയിൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, August 2, 2025 7:15 AM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ൽ​ഫോ​ൻ​സാ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ വൈ​കു​ന്നേ​രം 4.5ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം: ഫാ. ​അ​ല​ൻ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ. മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം.