ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി : കു​​​ട​​​മാ​​​ളൂ​​​ർ അ​​​ല്‍ഫോ​​​ന്‍സാ തീ​​​ര്‍ഥാ​​​ട​​​നം നാ​​​ളെ
Friday, August 1, 2025 7:24 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ലീ​​​ഗി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ അ​​​ല്‍ഫോ​​​ന്‍സാ​​​മ്മ​​​യു​​​ടെ ജ​​​ന്മ​​​ഗൃ​​​ഹ​​​ത്തി​​​ലേ​​​ക്കും കു​​​ട​​​മാ​​​ളൂ​​​ര്‍ മേ​​​ജ​​​ര്‍ ആ​​​ര്‍ക്കി​​​ എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​മു​​​ള്ള 37-ാമ​​​ത് അ​​​ല്‍ഫോ​​​ന്‍സാ തീ​​​ര്‍ഥാ​​​ട​​​നം നാ​​​ളെ ന​​​ട​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 5.30ന് ​​​അ​​​തി​​​ര​​​മ്പു​​​ഴ, വെ​​​ട്ടി​​​മു​​​ക​​​ള്‍, ചെ​​​റു​​​വാ​​​ണ്ടൂ​​​ര്‍, കോ​​​ട്ട​​​യ്ക്ക​​​പ്പു​​​റം എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് അ​​​തി​​​ര​​​മ്പു​​​ഴ മേ​​​ഖ​​​ല​​​യു​​​ടെ തീ​​​ര്‍ഥാ​​​ട​​​ന​​​വും രാ​​​വി​​​ലെ 5.45ന് ​​​പാ​​​റേ​​​ല്‍ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍നി​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി, തു​​​രു​​​ത്തി മേ​​​ഖ​​​ല​​​ക​​​ളു​​​ടെ തീ​​​ര്‍ഥാ​​​ട​​​ന​​​വും ആ​​​രം​​​ഭി​​​ക്കും. കു​​​ട​​​മാ​​​ളൂ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ ശാ​​​ഖ​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ 6.45ന് ​​​പ​​​ന​​​മ്പാ​​​ലം സെ​​​ന്‍റ് മൈ​​​ക്കി​​​ള്‍സ് ചാ​​​പ്പ​​​ലി​​​ല്‍ എ​​​ത്തും.

കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് ഹൈ​​​സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍നി​​​ന്ന് രാ​​​വി​​​ലെ 8.45ന് ​​​കോ​​​ട്ട​​​യം, നെ​​​ടും​​​കു​​​ന്നം, മ​​​ണി​​​മ​​​ല, തൃ​​​ക്കൊ​​​ടി​​​ത്താ​​​നം, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ തീ​​​ര്‍ഥാ​​​ട​​​ന​​​ങ്ങ​​​ളും 10.30ന് ​​​കു​​​റു​​​മ്പ​​​നാ​​​ടം മേ​​​ഖ​​​ല​​​യു​​​ടെ തീ​​​ര്‍ഥാ​​​ട​​​ന​​​വും ആ​​​രം​​​ഭി​​​ക്കും. 33 കി​​​ലോ​​​മീ​​​റ്റ​​​ര്‍ കാ​​​ല്‍ന​​​ട​​​യാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി, തു​​​രു​​​ത്തി മേ​​​ഖ​​​ല​​​ക​​​ളു​​​ടെ തീ​​​ര്‍ഥാ​​​ട​​​നം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​ന് അ​​​ല്‍ഫോ​​​ന്‍സാ ജ​​​ന്മ​​​ഗൃ​​​ഹ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും.

ആ​​​ല​​​പ്പു​​​ഴ, എ​​​ട​​​ത്വ, പു​​​ളി​​​ങ്കു​​​ന്ന്, ച​​​മ്പ​​​ക്കു​​​ളം, മു​​​ഹ​​​മ്മ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി ചെ​​​യ്യു​​​ന്ന മാ​​​ന്നാ​​​നം ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ അ​​​ന്നേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 9.45ന് ​​​എ​​​ത്തി​​​ച്ചേ​​​ര്‍ന്ന് മ​​​ധ്യ​​​സ്ഥ​​​പ്രാ​​​ര്‍ഥ​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ര്‍ന്ന് തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ കു​​​ട​​​മാ​​​ളൂ​​​രി​​​ലേ​​​ക്ക് പ​​​ദ​​​യാ​​​ത്ര​​​യാ​​​യി നീ​​​ങ്ങും. അ​​​മ്പൂ​​​രി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം-​​​ആ​​​യൂ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള തീ​​​ര്‍ഥാ​​​ട​​​ക​​​രും വി​​​വി​​​ധ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തി​​​ചേ​​​രും.

തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ക്കു​​​ള്ള നേ​​​ര്‍ച്ച​​​ഭ​​​ക്ഷ​​​ണം കു​​​ട​​​മാ​​​ളൂ​​​ര്‍ ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ല്‍ രാ​​​വി​​​ല ഒ​​​മ്പ​​​തു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ​​​യും വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ വാ​​​ഹ​​​ന പാ​​​ര്‍ക്കിം​​​ഗും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി മി​​​ഷ​​​ന്‍ലീ​​​ഗ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ കാ​​​ല്‍ ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ള്‍ തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും.