സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, August 1, 2025 11:21 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ട്ടി​ക​ജാ​തി യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ ല​ക്ഷ്യ​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ 15 ല​ക്ഷം വ​ക​യി​രു​ത്തി വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കീ​ബോ​ര്‍​ഡ്, ചെ​ണ്ട, ത​ബ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​നീ​ഷ് വി. ​നാ​യ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​ജെ. മോ​ഹ​ന​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സാ​ജ​ന്‍ കു​ന്ന​ത്ത്, ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, ജോ​ഷി മം​ഗ​ലം, പി.​കെ. പ്ര​ദീ​പ്, എ​സ്. സ​ജീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.