ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണം തു​ട​ങ്ങി
Friday, August 1, 2025 11:21 PM IST
ഈ​രാ​റ്റു​പേ​ട്ട: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ള കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണ​യ​ജ്ഞം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ല ന​ല്‍​കി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ രീ​തി​യി​ല്‍ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഇ​ല​ക്‌​ട്രി​ക്, ഇ​ല​ക്‌​ട്രോ​ണി​ക്സ് മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റും. ഇ-​മാ​ലി​ന്യ​ത്തി​ന്‍റെ ശാ​സ്ത്രീ​യ​നി​ര്‍​മാ​ര്‍​ജ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ടെ​ലി​വി​ഷ​ന്‍, റ​ഫ്രി​ജ​റേ​റ്റ​ര്‍, അ​ല​ക്കു​യ​ന്ത്രം, മൈ​ക്രോ​വേ​വ് ഓ​വ​ന്‍, മി​ക്സ​ര്‍ ഗ്രൈ​ന്‍​ഡ​ര്‍, ഫാ​ന്‍, ലാ​പ്ടോ​പ്, സി​പി​യു, മോ​ണി​റ്റ​ര്‍, മൗ​സ്, കീ​ബോ​ര്‍​ഡ്, പ്രി​ന്‍റ​ര്‍, ഫോ​ട്ടോ​സ്റ്റാ​റ്റ് യ​ന്ത്രം, ഇ​സ്തി​രി​പ്പെ​ട്ടി, മോ​ട്ടോ​ര്‍, സെ​ല്‍​ഫോ​ണ്‍, ടെ​ലി​ഫോ​ണ്‍, റേ​ഡി​യോ, മോ​ഡം, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍, ബാ​റ്റ​റി, ഇ​ന്‍​വ​ര്‍​ട്ട​ര്‍, യു​പി​എ​സ്, സ്റ്റ​ബി​ലൈ​സ​ര്‍, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, വാ​ട്ട​ര്‍ കൂ​ള​ര്‍, ഇ​ന്‍​ഡ​ക്‌​ഷ​ന്‍ കു​ക്ക​ര്‍, എ​സ്എം​പി​എ​സ്, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സി​ഡി ഡ്രൈ​വ്, പി​സി​ബി ബോ​ര്‍​ഡു​ക​ള്‍, സ്പീ​ക്ക​ര്‍, ഹെ​ഡ്‌​ഫോ​ണു​ക​ള്‍, സ്വി​ച്ച് ബോ​ര്‍​ഡു​ക​ള്‍, എ​മ​ര്‍​ജ​ന്‍​സി ലാ​മ്പ് തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കും. ന​ഗ​ര​സ​ഭാ​ംഗ​ങ്ങ​ളാ​യ ഷെ​ഫ്ന അ​മീ​ന്‍, നാ​സ​ര്‍ വെ​ള്ളൂ​പ​റ​മ്പി​ല്‍, മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, അ​ന​സ് പാ​റ​യി​ല്‍, സ​ജീ​ര്‍ ഇ​സ്മാ​യി​ല്‍, സു​ഹാ​ന ജി​യാ​സ്, ഹ​ബീ​ബ് ക​പ്പി​ത്താ​ന്‍, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ടി. ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.