പ്രതിഷേധിച്ചു
Wednesday, July 30, 2025 7:15 AM IST
കോ​ട്ട​യം: വ​ന്യ​ജീ​വി ശ​ല്യം ത​ട​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​മ​രേ​ശ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ക​ര്‍ഷ​ക കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍ച്ചി​ല്‍ പ​ങ്കാ​ളി​ക​ളാ​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ജൂ​ഷ് മാ​ത്യു ഉ​ള്‍പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ള്‍ക്കെ​തി​രേ കേ​സെ​ടു​ത്ത് റി​മാ​ൻ​ഡി​ലാ​ക്കി​യ ന​ട​പ​ടി​യി​ല്‍ കേ​ര​ള ക​ര്‍ഷ​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് ജ​യിം​സ് നി​ല​പ്പ​ന എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

വ​ന്യ​ജീ​വിശ​ല്യം ത​ട​യു​ന്ന​തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യും ജ​ന​ങ്ങ​ള്‍ക്കുവേ​ണ്ടി സ​മ​രം ന​ട​ത്തു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് സ​മ​ര​ങ്ങ​ള്‍ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.