ജി​ല്ലാ ലേ​ല​കേ​ന്ദ്ര​ത്തി​ന്‍റെയും സ​സ്യമാ​ര്‍​ക്ക​റ്റി​ന്‍റെയും ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കും: മോൻസ്
Tuesday, July 29, 2025 7:45 AM IST
കു​റു​പ്പ​ന്ത​റ: കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ല്‍ കു​റു​പ്പ​ന്ത​റ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ലേ​ല​കേ​ന്ദ്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാൻ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ക​സ​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കു​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ.

ജി​ല്ലാ ലേല​കേ​ന്ദ്ര​ത്തിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​റു​പ്പ​ന്ത​റ സം​ഘ​മൈ​ത്രി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ ക​ര്‍​ഷ​ക ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര്‍​ഷ​ക​രു​ടെ പൊ​തു​താ​ത്പ​ര്യ​വും നി​ര്‍​ദേ​ശ​ങ്ങ​ളും മാ​നി​ച്ച് ലേ​ല കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്തന​സ​മ​യ​ത്ത് കൃ​ഷി​ക്കാ​ര്‍ ന​ല്‍​കു​ന്ന കാ​ര്‍​ഷി​കോത്പ​ന്ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റു​പ്പ​ന്ത​റ മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ ഫ​ണ്ടും ല​ഭ്യ​മാ​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.

ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ജോ​സ​ഫ് ചി​ട​ത്ത​ലം മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ലേ​ല​കേ​ന്ദ്ര ആ​ക്ടീ​വ് ചെ​യ​ര്‍​മാ​ന്‍ ജോ​യ് കു​ഴി​വേ​ലി, ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ വി.​രാ​ജേ​ഷ്, സം​ഘ​മൈ​ത്രി ട്ര​ഷ​റ​ര്‍ ശ്രീ​നി​വാ​സ്, വി​വി​ധ ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.