നി​ല​ന്പൂ​രി​ൽ ആ​റ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Wednesday, July 30, 2025 5:43 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടെ ആ​റ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നു. ഷൂ​ട്ട​റാ​യ പ​ത്ത​പ്പി​രി​യം സ്വ​ദേ​ശി അ​ഹ​മ്മ​ദ് നി​സാ​റാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​റ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്.

ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​നു​മ​തി ഉ​പ​യോ​ഗി​ച്ചാ​ണ് തോ​ക്ക് ലൈ​സ​ൻ​സു​ള്ള അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​ത്. പ​ന​യം​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ജ​ഡ​ങ്ങ​ൾ സം​സ്ക​രി​ച്ചു.