ചീ​നി​മ​രം ക​ട​പു​ഴ​കി വീ​ണ് നാ​ല് മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, July 28, 2025 5:35 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് - മേ​പ്പാ​ടം - വ​ണ്ടൂ​ർ റോ​ഡി​ൽ കൂ​റ്റ​ൻ ചീ​നി​മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് ചീ​നി​മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണ​ത്. വ​നം ദ്രു​ത ക​ർ​മ​സേ​ന. സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇ​ആ​ർ​എ​ഫ്, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നാ​ല് മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​ൽ മ​ര​ത്തി​ന്‍റെ കൊ​ന്പു​ക​ൾ മു​റി​ച്ച് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.

രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന​രാം​ഭി​ക്കാ​നാ​യ​ത്. മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡാ​ണി​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണി​ട്ടു​ണ്ട്. നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.