കു​രു​ന്ന് കൂ​ട്ടാ​യ്മ​യി​ൽ "ച​ങ്ങാ​തി​ക്കൊ​രു കൈ​ത്താ​ങ്ങ് ’
Sunday, July 27, 2025 5:12 AM IST
മേ​ലാ​റ്റൂ​ർ: "ച​ങ്ങാ​തി​ക്കൊ​രു കൈ​ത്താ​ങ്ങ് ’എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക സ​ഹ​പാ​ഠി​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി ന​ൽ​കി ഇ​ക്കു​റി​യും കു​രു​ന്നു​ക​ൾ മാ​തൃ​ക​യാ​യി. മേ​ലാ​റ്റൂ​ർ ചോ​ല​ക്കു​ളം ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ സ​ഹ​പാ​ഠി​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി തു​ക കൈ​മാ​റി മാ​തൃ​ക​യാ​യ​ത്.

പി​റ​ന്നാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്തോ​ഷ​ദി​ന​ങ്ങ​ളി​ലും മ​റ്റു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​മെ​ല്ലാം ല​ഭി​ക്കു​ന്ന പോ​ക്ക​റ്റ് മ​ണി ചെ​ല​വ​ഴി​ക്കാ​തെ "ച​ങ്ങാ​തി​ക്കൊ​രു കൈ​ത്താ​ങ്ങ്' പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വ്.

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വൃ​ത്തി​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം സ​ഹ​ക​രി​ക്കു​ന്ന​തി​നാ​ൽ സാ​മാ​ന്യം ന​ല്ല​തു​ക സ​മാ​ഹ​രി​ക്കാ​നാ​കു​ന്നു​മു​ണ്ട് ഈ ​കു​രു​ന്ന് കൂ​ട്ടാ​യ്മ​ക്ക്.

എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യു​ടെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി സ്കൂ​ൾ മാ​നേ​ജ​ർ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ,എ​ച്ച്എം കെ.​വ​ന​ജ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്കൂ​ൾ ലീ​ഡ​ർ റി​സ ഫാ​ത്വിം, ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ഫാ​ത്തി​മ അ​ഫ്ര എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​എ യോ​ഗ​ത്തി​ൽ തു​ക കൈ​മാ​റി.