അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് സി​പി​എം പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Saturday, August 2, 2025 5:30 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.​അ​ങ്ങാ​ടി​പ്പു​റം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു​വ​ച്ച് പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു.

സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ പു​ളി​ക്ക​ൽ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ടി. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി, പി. ​പ​ത്മ​ജ, എ. ​ഹ​രി, സ​ജി ക​ക്ക​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ദി​ലീ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.