മഞ്ചേരി: നഗരസഭയില്‍ ഇ- മാലിന്യ ശേഖരണ കാമ്പയിന് തുടക്കമായി. എറാമ്പ്ര വാര്‍ഡില്‍ നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങി ഹരിതകര്‍മസേനക്ക് കൈമാറി വൈസ് ചെയര്മാന് വി.പി. ഫിറോസ് ഉദ്ഘാടനം നിർവഹിച്ചു. അജൈവ പാഴ്വസ്തു ശേഖരണം കലണ്ടര്‍ പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മസേന വര്‍ഷത്തില്‍ രണ്ട് തവണ ഇ- മാലിന്യം ശേഖരിക്കുന്നുണ്ട്. ഇത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
നിലവില്‍ വീടുകളില്‍ നിന്നും മാസത്തിലൊരിക്കല്‍ അജൈവ മാലിന്യവും ആക്രി ആപ് വഴി രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് സാനിറ്ററി മാലിന്യവും നഗരസഭ ശേഖരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇ- മാലിന്യങ്ങളും ശേഖരിക്കാന്‍ തുടങ്ങിയത്. ഹരിതകര്‍മസേന വീടുകളിലെത്തുമ്പോള്‍ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മൊബൈല്‍ ഫോണ്‍, ഇസ്തിരിപ്പെട്ടി, കംപ്യൂട്ടര്‍, ലാപ്ടോപ്പ് എന്നീ അപകടകരമല്ലാത്ത ഗണത്തില്‍പ്പെട്ട 44 ഇനങ്ങളാണ് ശേഖരിക്കുന്നത്. ഇവയ്ക്ക് ഓരോ ഇനത്തിനും കിലോഗ്രാം കണക്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില നല്‍കും. ആരോഗ്യസ്ഥിരംസമിതി ചെയര്മാന് റഹീം പുതുക്കൊള്ളി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ എന്‍.കെ. ഖൈറുന്നീസ, എന്എംഎല്സി, കൗണ്‍സിലര്‍മാരായ ഹുസൈന് മേച്ചേരി, അഷ്റഫ് കാക്കേങ്ങല്‍, ഷൈമ ആക്കല, ക്ലീന്‍സിറ്റി മാനേജര്‍ ജെ. എ. നുജൂം, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഷീദുദ്ധീന്‍ മുല്ലപ്പള്ളി, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റില്‍ജു മോഹന്‍,
സി. നസ്റുദ്ധീന്, എന്‍. ഷിജി, എം.സി. ആതിര, ടി.കെ. വിസ്മയ, കെഎസ്ഡബ്ല്യുഎംപി എന്‍ജിനിയര്‍ സഹദ് മിര്‍സ, ശുചിത്വ മിഷന് യംഗ് പ്രഫഷനല്‍ പി. എം. സ്നേഹ, എന്‍.കെ. അബ്ദുറഹ്മാന്, ഡിജെഎസ് പ്രതിനിധികളായ ജംഷി, ദിനേഷ്, സാജിദ്, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.