ക​ട്ട​പ്പ​ന-പു​ളി​യ​ന്‍​മ​ല റോ​ഡി​ലെ ഗ​ര്‍​ത്ത​ങ്ങ​ള്‍ അ​പ​ക​ട​ഭീഷണി
Tuesday, July 29, 2025 11:45 PM IST
ക​ട്ട​പ്പ​ന: തൊ​ടു​പു​ഴ- പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന​പാ​ത​യി​ല്‍ ക​ട്ട​പ്പ​ന- പു​ളി​യ​ന്‍​മ​ല റൂ​ട്ടി​ലെ കുഴിക​ള്‍ വാ​ഹ​ന​യാ​ത്ര ദു​ഷ്‌​ക​ര​മാ​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​ക​ളി​ല്‍ പ​തി​ച്ച് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി. നി​ര​വ​ധി ഹെ​യ​ര്‍​പി​ന്‍ വ​ള​വു​ക​ളു​ള്ള പാ​ത​യി​ല്‍ പ​ല​ സ്ഥ​ല​ങ്ങ​ളി​ലും ടാ​റിംഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ന്‍ ഗ​ര്‍​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​ട​യി​ല്ലാ​ത്ത​തി​നാ​ല്‍ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചാ​ണ് ടാ​റിം​ഗ് ത​ക​ര്‍​ന്ന​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യും വാ​ഹ​ന​യാ​ത്രി​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ കു​ഴി​ക​ളു​ടെ ആ​ഴം ദൃ​ശ്യ​മാ​കി​ല്ല. കുഴിക​ളി​ല്‍ പ​തി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​കു​ഴി​ക​ള്‍ അ​ട​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ പി​ഡ​ബ്ല്യു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.