അ​റ​ക്കു​ള​ത്ത് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, July 29, 2025 12:22 AM IST
മൂ​ല​മ​റ്റം: ചാ​ത്ത​ൻ​പാ​റ വ്യൂ ​പോ​യി​ന്‍റി​ൽ സു​ര​ക്ഷാസം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​റ​ക്കു​ള​ത്ത് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ഷ ഗോ​പി​നാ​ഥ്, ഓ​മ​ന ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ഴിത​ട​യ​ൽ ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​നി​ടെ അ​തുവ​ഴി​യെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി​യെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി.

സ​മ​രം ചെ​യ്ത​വ​രെ കാ​ഞ്ഞാ​ർ എ​സ്ഐ ബൈ​ജു പി. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കെ​പി​സി​സി മെം​ബ​ർ ജോ​യി തോ​മ​സ്, ഇ​മ്മാ​നു​വേ​ൽ സൈ​മ​ണ്‍, ടോ​മി പാ​ല​ക്ക​ൽ, സ​ണ്ണി ത​ളി​കപ്പ​റ​ന്പി​ൽ, സി​ബി നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.