ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞുവീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു
Sunday, July 27, 2025 11:24 PM IST
മൂ​ന്നാ​ർ: ഓ​ടു​ന്ന ലോ​റി​ക്കു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞുവീ​ണ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നാ​ർ അ​ന്തോ​ണി​യാ​ർ ന​ഗ​ർ സ്വ​ദേ​ശി ഗ​ണേ​ശ​ൻ (57) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി - മ​ധു​ര ദേ​ശീ​യപാ​ത​യി​ൽ മൂ​ന്നാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബൊ​ട്ടാ​ണി​ക്കി​ൽ ഗാ​ർ​ഡ​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഗ​ണേ​ശ​ൻ സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു.

ദേ​വി​കു​ള​ത്തു നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വ​രു​ന്ന വ​ഴി​ക്കാ​യി​രു​ന്നു ദു​ര​ന്തമുണ്ടാ​യ​ത്. മ​ണ്ണി​ടി​ഞ്ഞു വീ​ണ​തോ​ടെ വാ​ഹ​നം റോ​ഡി​ന്‍റെ വ​ശ​ത്തെ താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നാ​ർ കോ​ള​നി സ്വ​ദേ​ശി മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ടു.

2018 ൽ ​വ​ലി​യതോ​തി​ൽ മ​ണ്ണി​ടി​ച്ചിലുണ്ടാ​യ പ്ര​ദേ​ശ​ത്താ​ണ് വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ചാ​യാ​യി മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത് സ​മീ​പ​ത്തു​ള്ള ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും ഭീ​ഷ​ണി​യാ​ണ്.